കണ്ണൂരുകാരുടെ മീൻ മുളകിട്ടത് കഴിച്ചിട്ടുണ്ടോ.? 😋👌 അടിപൊളി രുചിയിൽ കണ്ണൂർ സ്റ്റൈൽ അയല മുളകിട്ടത് 👌👌

 • അയല മീൻ – 4 എണ്ണം
 • സവാള – 1 ചെറുത്
 • തക്കാളി – 1 ഇടത്തരം
 • പച്ചമുളക് – 3 എണ്ണം
 • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
 • കറിവേപ്പില – 2 തണ്ട്
 • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
 • മുളകുപൊടി – 2 ടേബിൾസ്പൂൺ
 • മല്ലിപൊടി – 1 ടേബിൾസ്പൂൺ
 • വാളൻപുളി – നാരങ്ങ വലുപ്പമുള്ളത്
 • വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
 • ഉലുവ – 1/2 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • വെള്ളം – 3/4 കപ്പ്‌

ഒരു ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേർത്ത് കൊടുക്കാം, ശേഷം സവാള,കറിവേപ്പില പച്ചമുളക്,ഇഞ്ചിവെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റണം, വഴന്നുകഴിഞ്ഞാൽ മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം. ഇതിൽ തക്കാളി ചേർത്ത് കൊടുക്കാം, തക്കാളി നന്നായി ഉടയണം. ശേഷം വാളൻ പുളി പിഴിഞ്ഞ് ചേർക്കാം. മസാല നന്നായി ഇളകിയതിന് ശേഷം ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് തിളപ്പിക്കാം.

കറി തിളച്ചതിന് ശേഷം മീൻ കഷണങ്ങൾ ചേർത്ത് അടച്ചുവച്ചു വേവിക്കാം.ഒരു 5 മിനിറ്റ് കഴിഞ്ഞാൽ തുറന്ന് കറിവേപ്പില ചേർത്ത് വാങ്ങാം. നാവിൽ വെള്ളമൂറുന്ന നല്ല രുചിയുള്ള മീൻ മുളകിട്ടത് തയ്യാർ. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. Video credit: Recipe Malabaricus

Rate this post
You might also like