കണ്ണൂർ കോക്ടെയ്ൽ കുടിച്ചിനോ.? രുചികരമായ കണ്ണൂർ കോക്ടെയ്ൽ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.!! | Kannur Special Cocktail Recipe Malayalam

Kannur Special Cocktail Recipe Malayalam

Kannur Special Cocktail Recipe Malayalam : കണ്ണൂർ ഭാഗങ്ങളിൽ ചൂടു കാലത്ത് കുടിക്കാനായി ലഭിക്കുന്ന ഒരു പ്രത്യേക വിഭവമാണ് കണ്ണൂർ സ്റ്റൈൽ കോക്ക്ടെയിൽ. എന്നാൽ അതിൽ ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസിനെ പറ്റി പലർക്കും കൃത്യമായി ധാരണയില്ല എന്നതാണ് സത്യം. മാത്രമല്ല കടുത്ത ചൂടുകാലത്ത് വ്യത്യസ്ത രുചികളിൽ ഉള്ള മധുര പാനീയങ്ങൾ കുടിക്കാനാണ് മിക്ക ആളുകളും താല്പര്യപ്പെടുന്നുണ്ടാവുക.

ഒരിക്കൽ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നിപ്പിക്കുന്ന അത്രയുമധികം രുചി ഉള്ള ഈയൊരു പ്രത്യേക കോക്ടെയിലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കോക് ടെയിൽ തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ് മൂന്ന് കാരറ്റ് ചെറിയ കഷണങ്ങളായി വേവിച്ചെടുത്തത്, ഒരു ചെറിയ കഷണം പപ്പായ അരിഞ്ഞെടുത്തത്, വാനില ഐസ്ക്രീം രണ്ട് സ്കൂപ്പ്, പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ, തണുപ്പിച്ച പാൽ അരലിറ്റർ, അണ്ടിപ്പരിപ്പ്, കറുത്ത മുന്തിരി, കോൺഫ്ലക്സ് മിക്സ് ചെയ്തത് ഒരു കപ്പ് എന്നിവയാണ്.

Kannur Special Cocktail Recipe Malayalam

ആദ്യം തന്നെ വേവിച്ചെടുത്ത ക്യാരറ്റ്, പപ്പായ എന്നിവ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ തണുപ്പിച്ചെടുത്ത പാലിന്റെ ചെറിയ കട്ടകൾ, ഐസ്ക്രീം, പഞ്ചസാര എന്നിവ കൂടി ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇപ്പോൾ ഇത് ഇളം ഓറഞ്ച് നിറത്തിലാണ് ഉണ്ടാവുക. അതിനു ശേഷം അതൊരു പാത്രത്തിലേക്ക് ഒഴിച്ച് എടുത്തു വച്ച കോൺഫ്ലക്സ്, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.

ശേഷം തണുപ്പോട് കൂടി തന്നെ സെർവ്വ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ കണ്ണൂർ സ്റ്റൈൽ കോക്ക് ടെയിൽ റെഡിയായി കഴിഞ്ഞു. വളരെയധികം റിഫ്രഷിംഗ് ആയി അതേസമയം ഹെൽത്തിയായി കുടിക്കാവുന്ന ഒരു ഡ്രിങ്കാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി ഇത് തയ്യാറാക്കി എടുക്കാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Dians kannur kitchen

5/5 - (1 vote)
You might also like