ഇത് കണ്ണൂരിലെ സന്തൂർ മമ്മി! 15-ാം വിവാഹ വാർഷികത്തിൽ വീണ്ടും വധുവായി അണിഞ്ഞ് ഒരുങ്ങി സന്തൂർ മമ്മി സുഷ.!! | Kannur Santoor Mummy Susha Shivadas Viral Entertainment News Malayalam

Kannur Santoor Mummy Susha Shivadas Viral Entertainment News Malayalam

Kannur Santoor Mummy Susha Shivadas Viral Entertainment News Malayalam : അനുദിനം നിരവധി വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുള്ളത്. ഇവയിൽ ചിലത് ചിരിപ്പിക്കുമ്പോൾ ചിലത് കരയിക്കുന്നു. ചിലത് ചിന്തിപ്പിക്കുമ്പോൾ ചിലത് അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ വന്നിരിക്കുന്ന വാർത്തയാണ് കണ്ണൂരുകാരി സുഷ ശിവാദസിന്റേത്. തന്റെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലും കല്യാണ ദിനം എങ്ങനെയായിരുന്നുവോ അതേ രീതിയിൽ തന്നെയാണ് സുഷാ ശിവദാസ്. സന്തൂർ മമ്മി എന്ന് അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം.

നിരവധി സന്തൂർ മമ്മിമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയിൽ നിന്ന് എല്ലാം വേറിട്ട് നിൽക്കുകയാണ് സുഷ ശിവദാസിന്റെ ചിത്രങ്ങൾ. 15 വർഷങ്ങൾക്ക് ശേഷം തന്റെ വിവാഹ ദിവസം അതുപോലെ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഇവർ. പരസ്യത്തിൽ നാം കണ്ട സന്തൂർ മമ്മിയെ അതുപോലെ മുന്നിലേക്ക് എടുത്തു വച്ചിരിക്കുകയാണ് ഈ ചിത്രങ്ങളിൽ. വിവാഹ ദിനത്തിൽ അണിഞ്ഞ അതേ സാരിയിൽ നവ വധുവായി അണിഞ്ഞൊരുങ്ങി ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സുഷ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്.

Kannur Santoor Mummy Susha Shivadas Viral Entertainment News Malayalam

പിന്നീട് ഈ ചിത്രങ്ങൾ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. മോഡലിംഗ് രംഗത്ത് വളരെ ഇഷ്ടമുള്ള ഒരാളാണ് സുഷ. അതുകൊണ്ടു തന്നെ ഭാര്യയുടെ ആഗ്രഹം മനസ്സിലാക്കി ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ടിന് ഭർത്താവും തയ്യാറാവുകയായിരുന്നു. കണ്ണൂർ മയ്യിൽ സ്വദേശിയാണ് ഇവർ. ബി കോം ബിരുദധാരിയായ സുഷ മികച്ചൊരു ചിത്രകാരി കൂടിയാണ്. സുഷയുടെ സുഹൃത്തായ ബ്യൂട്ടീഷൻ അനുപമയാണ് കല്യാണ ദിവസത്തിലെത് എന്ന പോലെ സുഷയെ ഒരുക്കിയത്. സുഹൃത്തായ സായി മധുകോത്താണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

15 വർഷങ്ങൾക്ക് ശേഷവും ആ സൗന്ദര്യം എങ്ങനെ നിലനിർത്തുന്നു എന്ന് ആരാധകർ ചോദിക്കുമ്പോൾ സുഷയ്ക്ക് പറയാനുള്ളത് ഇതാണ്. പതിവായി ജിമ്മിൽ പോവുകയും ഡയറ്റ് നോക്കുകയും ചെയ്യുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം. അതുപോലെ തന്നെ സൗന്ദര്യവർദ്ധക വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാറില്ല എന്നും സുഷ പറയുന്നു. വരയ്ക്കാൻ അറിയുന്നത് കൊണ്ട് തന്നെ ആവശ്യക്കാർക്ക് ചിത്രങ്ങൾ സുഷ വരച്ചു നൽകാറുണ്ട്. ഭർത്താവ് ശിവദാസ് കോഴിക്കോട് മഹീന്ദ്ര ഫിനാൻസ് ജീവനക്കാരനാണ്. മകൾ ദേവിക ഒൻപതാം ക്ലാസ്സിലും മകൻ കൃഷ്ണ ദേവ് പ്രി കെ ജി വിദ്യാർത്ഥിയുമാണ്.

5/5 - (1 vote)
You might also like