കണ്ണൂരിലെ കിണ്ണത്തപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം 😋 പഞ്ഞി പോലെ മൃദുവായ കിണ്ണത്തപ്പം 😋👌

കണ്ണൂരിലെ കിണ്ണത്തപ്പം ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കിണ്ണത്തപ്പം ഉണ്ടാക്കാൻ ആദ്യം തന്നെ മുക്കാൽ കപ്പ് ശർക്കര എടുത്ത് അതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് അടുപ്പിൽ വെച്ച് നന്നായി ചേർത്ത് ഇളക്കി യോജിപ്പിച്ച് പാനി ആക്കി എടുക്കുക. ശർക്കര പൊടിച്ച് ചേർക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ശർക്കരപ്പാനി ഉണ്ടാക്കാൻ പറ്റും. പാനി ആയ ശർക്കര ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കുക.

ഒരു കപ്പ് തേങ്ങ എടുത്ത് അരച്ച് ഒന്നാം പാലും രണ്ടാം പാലും എടുക്കുക. തേങ്ങാപ്പാൽ അല്ലെങ്കിൽ പശുവിൻ പാൽ ഉപയോഗിച്ചാലും മതി. അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് പാൽ ഒഴിച്ചുകൊടുക്കുക. കിണ്ണത്തപ്പം ഉണ്ടാക്കാൻ അടി കട്ടിയുള്ള പാത്രം വേണം എടുക്കാൻ. അല്ലെങ്കിൽ കിണ്ണത്തപ്പം വെരുകി എടുക്കുന്ന സമയത്ത് അടിക്ക് പിടിക്കാൻ സാധ്യതയുണ്ട്. ഒപ്പം അര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക്

പച്ചരി പൊടി വറുത്തത്തോ പച്ചയോ ആയ പൊടി തേങ്ങ പാലിലേക്ക് ചേർത്ത് ഇളക്കി എടുക്കുക. ഒട്ടും കട്ട ഇല്ലാതെ വേണം മിക്സ് ചെയ്തെടുക്കാൻ. നന്നായി മിക്സ് ചെയ്ത തേങ്ങാപ്പാലിലേക്ക് നേരത്തെ ഉണ്ടാക്കി വെച്ച ശർക്കര പാനി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കാം. ഇനി ഇത് അടുപ്പത്തേക്ക് ചെറു തീയിൽ വെച്ച് നന്നായി ഇളക്കി കുറുക്കിയെടുക്കുക. കുറുക്കി എടുക്കുന്ന സമയത്ത് ഇതിലേക്ക് 2 ടീസ്പൂണ് നെയ് ചേർത്തു നന്നായി

മിക്സ്‌ ചെയ്തു കൊടുക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Kannur kitchen

Rate this post
You might also like