ഇതാണ് മക്കളെ കണ്ണൂർ കലത്തപ്പം! കണ്ണൂരിലെ ബേക്കറിയിലെ കലത്തപ്പം.. പെർഫെക്റ്റ് കുക്കർ അപ്പം.!! | Kannur Kalathappam Recipes

Kannur Kalathappam Recipes Malayalam : വീട്ടിൽ കലത്തപ്പം ഉണ്ടാക്കി നോക്കിയാൽ നന്നാകാറില്ല എന്നാണ് വീട്ടമ്മമാർക്ക് പരാതി. എന്നാലിതാ ആ പരാതി പരിഹരിച്ചു കൊണ്ട് എല്ലാവർക്കും എളുപ്പമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു കലത്തപ്പം റെസിപ്പി കൊണ്ടാണ് ഇന്ന് നമ്മൾ വന്നേക്കുന്നത്. ആദ്യമായി നന്നായി കഴുകിയ പച്ചരി 3 മണിക്കൂർ കുതർത്തി വെക്കുക. അതിന് ശേഷം കഴുകിയൂറ്റിയ അരിയിൽ ചോറ്, ഏലക്ക നല്ല ജീരകം, ഉപ്പ് എന്നിവയും ഒരു കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കുക.

 1. പച്ചരി -1 കപ്പ്
 2. ചോറ് -2 ടീസ്പൂണ്
 3. ഏലക്ക -1
 4. നല്ല ജീരകം – 1/4
 5. ഉപ്പ്
 6. വെള്ളം -1 കപ്പ്
 7. ശർക്കര -250
 8. ബേക്കിംഗ് സോഡാ – 1/4
 9. ഓയിൽ – 3 ടീസ്പൂണ്
 10. തേങ്ങാക്കൊത്ത്‌ -3 ടീസ്പൂണ്
 11. ചെറിയുള്ളി അരിഞ്ഞത് -2 ടീസ്പൂണ്
Kannur Kalathappam Recipes

അപ്പോഴേക്കും ഒരു അരക്കപ്പ് വെള്ളമൊഴിച്ചു ശർക്കര നന്നായി ഉരുക്കി പാനിയാക്കുക. ഇത് ചൂടോട് കൂടി തന്നെ ഒരു അരിപ്പയിലൂടെ നേരത്തെ തയ്യാറാക്കി വെച്ച അരിമാവിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. മാറ്റിവെച്ച ബേക്കിംഗ് സോഡയും ഇതിൽ ചേർക്കുക. പിന്നീടൊരു കുക്കർ അടുപ്പത്തു വെച്ചു ചൂടാക്കിയ ശേഷം ഓയിൽ ഒഴിച്ചു തേങ്ങാക്കൊത്തും ചെറിയുള്ളി അരിഞ്ഞതും ഗോൾഡൻ നിറമാകും വരെ നന്നായി വറുത്തു മൂപ്പിച്ചു കോരുക.

കുറച് തേങ്ങാക്കൊത്തു കുക്കറിൽ ഇട്ട ശേഷം മേലെ നമ്മുടെ അരിമാവ് ഒഴിക്കുക. ബാക്കിയുള്ള തേങ്ങാകൊത്തും ഉള്ളിയും മുകളിൽ വിതറി കുക്കർ അടക്കുക. വിസിൽ റെഗുലേറ്റർ ഊരി മാറ്റാന് മറക്കരുതേ. 30 സെക്കൻഡ് ഹൈ ഫ്ലെയ്മിൽ വെച്ച ശേഷം നന്നായി ചൂടാക്കിയ ഒരു പാനിൽ കുക്കർ കയറ്റി വെക്കുക. ലോ ഫ്ലെയ്മിൽ 3 വിസിൽ വരുത്തി ഓഫ് ചെയ്യുക. ആവിപോയ ശേഷം തുറന്ന് നോക്കിയാൽ നന്നായി വെന്ത നല്ല കിടിലൻ കലത്തപ്പം തയ്യാർ. Video Credit : Kannur kitchen

Rate this post
You might also like