കണ്ണൂർ കാൾടെക്സിലെ കോക്ടെയിൽ കഴിച്ചിട്ടുണ്ടോ.? 😋😋 അടിപൊളി രുചിയിൽ കോക്ടെയിൽ തയ്യാറാക്കി നോക്കൂ 😋👌

അടിപൊളി രുചി വൈഭവങ്ങള്‍ തേടുന്നവരാണ് നമ്മൾ മലയാളികൾ. കണ്ണൂരിൽ പോയവർക്ക് ഒരിക്കലും മറക്കാനാവാത്തതാണ് കണ്ണൂർ കാൾടെക്സിലെ കോക്ടെയിൽ. എന്താ ശരിയല്ലേ.. ഒരു ഗ്ലാസ് ജ്യൂസിനായി കിലോമീറ്ററുകൾ താണ്ടി അവിടെ പോകുന്നവരുണ്ട്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് കണ്ണൂർ കാൾടെക്സിലെ കോക്ടെയിൽ ആണ്.

അവിടെ നിന്ന് ഒരുതവണ കോക്‌ടെയില്‍ കുടിച്ചാൽ പിന്നെയും അവിടെ തേടിയെത്തും. പപ്പായ, ക്യാരറ്റ്, പാല്‍, ഐസ്‌ക്രിം, മുന്തിരി, അണ്ടിപ്പരിപ്പ്, അനാര്‍ എന്നിവ ചേര്‍ത്താണ് ഈ കോക്‌ടെയില്‍ ഉണ്ടാക്കുന്നത്. ആദ്യമായി ഒരു മിക്സി ജാറിലേക്ക് പഴുത്ത പപ്പായയുടെ പൾപ്പ് ഇടുക. എന്നിട്ട് ഇതിലേക്ക് ഒരു പുഴുങ്ങിയ ക്യാരറ്റ് വേവിച്ചെടുത്തത് അരിഞ്ഞിടുക.

അടുത്തതായി ഇതിലേക്ക് കട്ട പാൽ, പഞ്ചസാര, 1 കപ്പ് ഐസ് ക്രീം എന്നിവ ചേർത്ത് നല്ലപോലെ മിക്സിയിൽ കറക്കിയെടുത്ത് ഒരു ഗ്ലാസിലേക്ക് മാറ്റുക. എന്നിട്ട് ഇതിലേക്ക് മുന്തിരിയും അണ്ടിപരിപ്പും മറ്റും ചേർത്ത് കഴിഞ്ഞാൽ കണ്ണൂർ കാൾടെക്സിലെ കോക്ടെയിൽ റെഡി.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FOOD DESTINATIONS ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe