ക്യൂട്ട് ചിരിയോടെ മുക്തയുടെ കണ്മണി കുട്ടിയുടെ പാട്ട്! 😍 റിമി കൊച്ചമ്മയെ കടത്തിവെട്ടും കണ്മണി കുട്ടി എന്ന് ആരാധകർ.!! [വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരം മുക്തയുടെയും പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സഹോദരനും ബിസിനസുകാരനുമായ റിങ്കു ടോമിയുടെയും ഏകമകളാണ് കിയാര എന്ന കണ്മണി കുട്ടി. ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയയിലും ഇടയ്ക്കൊക്കെ അമ്മയ്ക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ള കണ്മണി കുട്ടിക്ക് ആരാധകർ ഏറെയാണ്. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും കണ്മണി കുട്ടി

ആരാധകർക്ക് പ്രിയങ്കരി ആണ്. കണ്മണിയുടെയും മുക്തയുടെയും ഡാൻസ് റീലുകൾ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറ്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. എന്നാൽ ഇക്കുറി ചെറിയൊരു മാറ്റമുണ്ട്. പതിവുപോലെ അമ്മക്കൊപ്പം ഉള്ള ഡാൻസ് റീലും ആയി അല്ല കണ്മണി എത്തിയിരിക്കുന്നത്. അതിമനോഹരമായ ഒരു ഗാനം പാടി അഭിനയിച്ചുകൊണ്ടാണ് ഇക്കുറി കൺമണിക്കുട്ടി തിളങ്ങി ഇരിക്കുന്നത്.

ഒരു തൈ നടാം ഭൂമിക്ക് വേണ്ടി എന്ന ഗാനമാണ് കണ്മണി ആലപിച്ചിരിക്കുന്നത്. റിമി ടോമിയുടെ യൂട്യൂബ് ചാനലിൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കാര്യത്തിൽ സംശയമൊന്നുമില്ല എന്ന് ആരാധകർ പറയുന്നു കൊച്ചമ്മയെ പോലെ തന്നെ അടിപൊളി പാട്ടുകാരിയാണ് കണ്മണി കുട്ടിയും. വീഡിയോ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. അമ്മയെ പോലെ തന്നെ

അഭിനയത്തിലും ഒട്ടും മോശമല്ല എന്നും കണ്മണി കുട്ടി തെളിയിച്ചുകഴിഞ്ഞു. കണ്മണിയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിൽ മുക്തയാണ്. ചലച്ചിത്രലോകത്തെ സജീവമായിരുന്ന മുക്ത വിവാഹത്തോടെയാണ് ആണ് സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തത്. അഭിനയരംഗത്തേക്ക് ഇപ്പോൾ മടങ്ങി വന്നുവെങ്കിലും മകൾക്ക് ചുറ്റുമുള്ള കൊച്ചു ലോകമാണ് ഏറെ ഇഷ്ടപ്പെടുന്നത് എന്ന് മുക്ത പറഞ്ഞിട്ടുണ്ട്.

Rate this post
You might also like