കാണുന്നില്ലല്ലോ 😯😯 .. പുത്തൻ റീൽസുമായി കണ്മണികുട്ടയും അഥിതിയും ☺️☺️ .. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു മുക്ത ; വൈറലായി വീഡിയോ 😍😍 …

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു മുക്ത ജെന്നി. ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും വിട്ടുനിന്ന താരം റിമി ടോമിയുടെ ആങ്ങളയായ റിങ്കു ടോമിയെ വിവാഹം കഴിച്ച് കുടുംബിനി ആയീ മാറുകയായെരുന്നു.വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. മുക്തയ്ക്കും കുടുംബത്തിനും സോഷ്യൽ മീഡിയയിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അമ്മയുടെ വഴിയെ പിന്തുടർന്ന് മകൾ കൺമണിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. അമ്മയ്ക്കൊപ്പം

ഇൻസ്റ്റഗ്രാം റീൽസിൽ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞ കണ്മണി ചെയ്യുന്ന വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം ആണ്. അത്തരത്തിൽ സിനിമാ താരം അതിഥി രവിക്കൊപ്പം ചെയ്ത ഒരു റീ ക്രിയേറ്റിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ മാറിയിരിക്കുന്നത്. പഴയ സിനിമാ ഡയലോഗ് ആയ രാജൻ പി ദേവ് ക്ലാസെടുക്കുന്ന ഒരു രംഗമാണ് ഇരുവരും ചേർന്ന് റീ ക്രിയേറ്റ്റിംഗ് ചെയ്തിരിക്കുന്നത് കാണുന്നില്ലല്ലോ

എന്ന അടിക്കുറിപ്പോടെ മുക്ത തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പോസ്റ്റ്
ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം നിരവധി ആരാധകർ ആണ് താരത്തിനും കുട്ടിതാരത്തിനും ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിരിക്കുന്നത്.  കുട്ടി താരത്തിൻ്റെ അഭിനയം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആന്റി ആയ റിമിടോമിയുടെ വീഡിയോയിലും ഇടയ്ക്കിടയ്ക്ക് കൺമണി മുഖം കാണിക്കാറുണ്ട്. മുൻപ് കണ്മണി റീ ക്രിയേറ്റ് ചെയ്ത നന്ദനത്തിലെ ബാലാമണിയുടെ അഭിനയം ഇരുകൈയ്യും

നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. സുരാജ്  വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തിൽ എത്തുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെ കണ്മണി സിനിമാരംഗത്തേക്ക് അരങ്ങേറിയിട്ടുണ്ട്. കിയാരാ എന്നാണ് കൺമണിയുടെ യഥാർത്ഥ പേര്. പൊതുവേദികളിൽ ഒരേ ഡ്രസ്സിൽ പ്രത്യക്ഷപ്പെടുന്ന അമ്മയും മകളും ഇതിനോടകം തന്നെ ആരാധകരുടെ സ്വന്തം കുടുംബത്തിലെ അംഗങ്ങൾ ആയി മാറിക്കഴിഞ്ഞു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe