താര റാണിമാർക്കൊപ്പം കിംഗ് ഖാൻ ചിത്രം കാണാൻ എത്തി ഉലക നായകൻ കമൽ ഹാസൻ !! | Kamal Hasan with Suhasini & Shobhana latest malayalam

ചെന്നൈ : ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ്. ഈ പ്രേക്ഷകാവേശത്തിന് പ്രധാന കാരണം നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത് എന്നതായിരുന്നു. ആദ്യദിനത്തില്‍ തന്നെ റിലീസിന് മുന്‍പ് ആവേശം വിതറിയ പല ചിത്രങ്ങളും കാണികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.അതിനാല്‍ത്തന്നെ സിനിമാ വ്യവസായം ഒരു പ്രധാന ചിത്രത്തിന് ലഭിക്കുന്ന ആദ്യദിന പ്രതികരണങ്ങളെ ആകാംക്ഷയോടെയാണ്

ഉറ്റുനോക്കുക. എന്നാല്‍ അത്തരം ആശങ്കകളെയൊക്കെ അകറ്റിക്കൊണ്ട് മികച്ച പ്രതികരണമാണ് കിംഗ് ഖാന്‍ ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മേഖലയിലെ പ്രമുഖരും ചിത്രത്തിന് ആശംസയുമായി രംഗത്ത് എത്തുന്നുണ്ട്. ഷാരൂഖ് ഖാന് അഭിനന്ദനവുമായി കമല്‍ ഹാസന്‍ എത്തിയിരുന്നു.ഇപ്പോൾ കമൽ ഹാസനും, ശോഭനയും, ജയശ്രീയും കൂടെ സുഹാസിനിയും ഒത്ത് പത്താൻ സ്പെഷ്യൽ സ്ക്രീനിംഗ് കണ്ടത്തിന് ശേഷം പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വയറൽ ആകുന്നത്.

 Kamal Hasan with Suhasini & Shobhana latest malayalam

അതേ സമയം റെക്കോര്‍ഡ് സ്ക്രീന്‍ കൗണ്ടോടെയാണ് ഷാരൂഖ് ഖാന്‍ പുതിയ ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയില്‍ 5200, കൂടാതെ വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ്.2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണിത്. ചിത്രത്തിന്റെ സംവിധായകന്‍ സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍ നായിക ആയെത്തിയ

ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും പ്രമുഖ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. Story highlight : Kamal Hasan with Suhasini & Shobhana latest malayalam

Rate this post
You might also like