അകക്കണ്ണ് കൊണ്ട് വിക്രം സിനിമയിലെ പത്തല പത്തല ഗാനം താളം പിടിച്ചു പാടി തിരുമൂർത്തി.!! [വീഡിയോ] | Kamal Haasan Meet Thirumoorthy
Kamal Haasan Meet Thirumoorthy : ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ അടക്കമുള്ള വൻ താരനിര തന്നെ അണിനിരന്ന വിക്രം എന്ന തമിഴ് സിനിമ സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ മുഴുവൻ റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണല്ലോ. ഉലകനായകൻ കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നതിനപ്പുറം കാമിയോ റോളിൽ നടിപ്പിൻ നായകൻ സൂര്യയും മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും വിക്രത്തിൽ അണിനിരക്കുന്നുണ്ട് എന്നതിനാൽ തന്നെ വലിയ രീതിയിലുള്ള
പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ലോഗേഷിൽ നിന്ന് തങ്ങൾ എന്താണോ പ്രതീക്ഷിച്ചത്, അതിനേക്കാൾ ഉപരിയുള്ള ദൃശ്യ വിസ്മയമായിരുന്നു ആക്ഷൻ ജേർണറിലുള്ള വിക്രം തങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങൾ. സിനിമയുടെ റിലീസിന് മുമ്പ് ട്രൈലറുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പോലെ തന്നെ ചിത്രത്തിലെ പല പാട്ടുകളും സോഷ്യൽ മീഡിയ കീഴടക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരത്തിൽ പത്തല പത്തല എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ
വലിയ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. തുടർന്ന് തിരുമൂർത്തി എന്ന യുവാവ് അകകണ്ണ് കൊണ്ട് ഈയൊരു ഗാനം ആലപിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിൽ അത് ഏറെ വൈറലായി മാറിയിരുന്നു. പച്ചപ്പും ഹരിതാഭവും നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് കുടങ്ങൾക്ക് മീതെ താളമിട്ട് കൊണ്ടായിരുന്നു ഒറിജിനലിനെ വെല്ലും വിധത്തിലുള്ള ശബ്ദവുമായി തിരുമൂർത്തി സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചത്. തുടർന്ന് ഈയൊരു വീഡിയോ ഉലകനായകന്റെ ശ്രദ്ധയിൽപ്പെട്ടതോടെ തിരുമൂർത്തിയെ അഭിനന്ദിക്കാൻ താരം നേരിട്ടെത്തുകയായിരുന്നു.
മാത്രമല്ല താൻ തന്നെ രചിക്കുകയും ആലപിക്കുകയും ചെയ്ത ഈ ഒരു ഗാനം ഇത്തരത്തിൽ മനോഹരമാക്കിയ ഈയൊരു കലാകാരന് വമ്പൻ ഒരു സർപ്രൈസ് സമ്മാനവും കമൽഹാസൻ കരുതിയിരുന്നു. തിരുമൂർത്തിയെ കാണാൻ ചെന്നപ്പോൾ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും മാത്രമല്ല എ ആർ റഹ്മാന്റെ മ്യൂസിക് സ്കൂളിൽ ചേർക്കാമെന്ന വാഗ്ദാനവും കമൽഹാസൻ നൽകിയിട്ടുണ്ട്. ഏതായാലും തന്റെ ഒറ്റ ഗാനത്തിലൂടെ തന്റെ ഇഷ്ട താരത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് തിരുമൂർത്തി ഇപ്പോൾ.