നക്ഷത്ര തിളക്കത്തിൽ കല്യാണി പ്രിയദർശൻ; ഗ്ലാമറസ് ലുക്കിൽ ചിത്രങ്ങൾ പങ്കുവെച്ച് നടി; അമ്മു പൊളിച്ചു എന്ന് ആരാധകർ!! | Kalyani Priyadharshan new photoshoot

Kalyani Priyadharshan new photosoot malayalam : മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തെല്ലുങ്ക് സിനിമകളിലും തൻ്റെ വരവ് അറിയിച്ച നടിയാണ് കല്ല്യാണി പ്രിയദർശൻ.ഇന്ത്യയിൽ തന്നെ മികച്ച സംവധായകനായ പ്രിയദർശൻ്റെയും, നടി ലിസ്സിയുടെയും മകളാണ് കല്ല്യാണി പ്രിയദർശൻ. സിനിമയിലേക്ക് വരുന്നതിനു മുമ്പേ അസിസ്റ്റൻ്റ് പ്രൊഡക്ഷൻ ഡിസൈനറായിട്ട് തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2013 ൽ കൃഷ് എന്ന സിനിമയുടെ അസിസ്റ്റൻ്റ് പ്രോഡക്ഷൻ ഡിസൈനറായി താൻ ജോലി ചെയ്തിട്ടുണ്ട്.

kalyani's new photoshoot

പിന്നീട് 2016 ൽ പുറത്തിറങ്ങിയ ഇരുമുഖൻ എന്ന തമിഴ് സിനിമയുടെ അസിസ്റ്റൻ്റ് ആർട്ട് ഡയറക്ടറായും താൻ ജോലി ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് 2017 ൽ പുറത്തിറങ്ങിയ ഹലോ എന്ന തെല്ലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഹലോ എന്ന സിനിമയിൽ തന്റെ മികച്ച പ്രകടനത്തിലൂടെ 2018 ൽ ഫിലിം ഫെയർ അവാർഡും, സീമ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബട്ടും കരസ്ഥമാക്കി. പിന്നീട് ഒട്ടെറേ മികച്ച സിനിമകളായ ചിത്രലഹരി, തല്ലുമാല,ഹൃദയം, മാനാട്, ബ്രോ ഡാഡി എന്നീ സിനിമകളിൽ അഭിനയിച്ചു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2021 ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ്റെ നായികയായാണ് താൻ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. തന്റെ ആദ്യ മലയാള സിനിമയിലൂടെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറി. ഒട്ടെറെ ആരാധകരും ഇന്ന് കല്ല്യാണി പ്രിയദർശനുണ്ട്. ട്വിറ്റർ ഫേസബുക്ക് ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ രംഗത്തും വളരെ സജ്ജീവമാണ് കല്ല്യാണി പ്രിയദർശൻ. പലത്തരം ഫാഷൻ ബ്രാൻഡുകളുടെയും ഫോട്ടോഗ്രാഫിയുടെയും ട്രെൻഡിങ് കളക്ഷൻസിന്റെയും പോസ്റ്റുകളും റീൽസുകളുമെല്ലാം കല്ല്യാണി തൻ്റെ ആരധകർക്കുവേണ്ടി പങ്കുവെക്കാറുണ്ട്.

ഈ അടുത്തിടെ താൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തിറക്കിയ പൗലമി ആന്റ് ഹർഷ് ഡിസൈനിന്റെ ഒരു കിടിലൻ ലഹെങ്ക കോസ്റ്റ്യൂമിന്റെയും, കല്ല്യാൺ ജ്വലലേഴ്സിൻ്റെ യൂണീക്ക് ഡിസൈന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കുവേണ്ടി കല്ല്യാണി പങ്കു വെച്ചിരുന്നു.രാഹുൽ നാഥ് പകർത്തിയ ചിത്രങ്ങളിൽ കല്ല്യാണിയെ ഏറെ മനോഹരമാകിയത് ശ്രുതി മഞ്ചേരി ആയിരുന്നു. തന്റെ ചിത്രങ്ങൾക്കു താഴെ തൻ്റെ കോസ്റ്റ്യൂം ഡിസൈനറിൻ്റെയും, ഫോട്ടോഗ്രാഫറുടെയുമെല്ലാം പേജുകൾ കല്ല്യാണി മെൻഷൻ ചെയ്തിട്ടുണ്ട്.

You might also like