സിനിമാലോകത്ത് അഞ്ചുവർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് കല്യാണി പ്രിയദർശൻ!! | Kalyani Priyadharshan latest good news malayalam
Kalyani Priyadharshan latest good news malayalam : ഹൃദയം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായ ആളാണ് കല്യാണി പ്രിയദർശൻ. സിനിമ ലോകത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ഇപ്പോൾ നടി കല്യാണി. അഖില്‍ അക്കിനേനിയുടെ ‘ഹലോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടി ആരാധകരോട് ഇപ്പോൾ നന്ദി പറയുകയാണ്. കിടിലൻ ഓറഞ്ച് ഔട്ട് ഫിറ്റിൽ എത്തിയ
കല്യാണി തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടാണ് താൻ സിനിമ മേഖലയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ സന്തോഷം ആരാധകരെ അറിയിച്ചത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ കിരൺ എസ് ആണ്. താരത്തിന് ഈ കിടിലൻ ഔട്ട് ഫിറ്റ് സമ്മാനിച്ചത് പിങ്ക് സിറ്റി ബൈ സരിക ആണ്. കല്യാണിയെ സ്റ്റൈലിഷ് ആക്കിയിരിക്കുന്നത് നിഖിത നിരഞ്ജൻ ആണ്. മലയാളികളുടെ

ക്യൂട്ട് പ്രിൻസസ് ആണ് കല്യാണി പ്രിയദർശൻ. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയ കല്യാണി തന്റെ ചിത്രങ്ങളും വിഡിയോസും ആരാധകരുമായി തന്റെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. അഭിനയതോടൊപ്പം ഡാൻസിങ്, മോഡലിംഗ് എന്നിവയും ഏറെ ഇഷ്ടപെടുന്ന ആളാണ് കല്യാണി. വളരെ പെട്ടന്ന് മുൻനിര നായിക സ്ഥാനത്തേക്ക് എത്തിയ കല്യാണിക്ക് മലയാളത്തിന് പുറമെ സൗത്ത് ഇന്ത്യയിൽ
വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ സാധിച്ചു. ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നീ ചിത്രങ്ങളാണ് നടിയുടെതായി ഈ വര്‍ഷം തീയറ്ററിൽ എത്തിയത്. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രമാണ് കല്യാണിയുടെ ഇനി വരാനിരിക്കുന്നത്. സ്ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിലും പ്ലാനിങ്ങിന്റെ കാര്യത്തിലും അഭിനന്ദനം അർഹിക്കുന്ന നടിയാണ് കല്യാണി പ്രിയദർശൻ. തീയറ്ററിലെത്തിയ ഭരണി ആവശ്യമുണ്ട് ഹൃദയം കല്ലുമാല എന്നിവ വലിയ വിജയമായിരുന്നു. തല്ലുമാല എന്ന സിനിമയിലെ ബി പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇത്തരം ഒരു മിക്സ് കൾചറിൽ ജനിച്ചുവളർന്ന കല്യാണിയെക്കാൾ മറ്റൊരു ഓപ്ഷൻ ഇല്ല എന്നാണ് സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞത്.