അവർ വാക്ക് പാലിച്ചു; മകൻ വേണ്ടി അവർ ഒന്നിച്ചു; ആഗ്രഹിച്ചത് പോലെ ഒരു സഹോദരിയെ കിട്ടിയെന്ന് കല്യാണി !! | Kalyani Priyadharshan brother wedding latest malayalam

എറണാംകുളം : സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചെന്നൈയിലെ വീട്ടിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ തീർത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെർലിൻ ആണ് വധു. ഒരു സഹോദരിയെ കിട്ടിയതിന്റെ ത്രില്ലിലാണ് ഇപ്പോൾ പ്രിയദർശന്റെ മകളും നടിയുമായ കല്യാണി പ്രിയദർശൻ. നവദമ്പതികൾക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് കല്യാണി കുറിച്ചതിങ്ങനെയാണ്. “ എന്റെ സഹോദരന്റെ

വിവാഹമായിരുന്നു ഇന്നലെ വൈകീട്ട്….വളരെ അടുത്ത കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങുകൾക്ക് കൂടെയുണ്ടായിരുന്നത്. ഞാൻ എന്നും ആഗ്രഹിച്ചിരുന്നത് പോലുള്ള സഹോദരിയാണ് മെർലിൻ. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു”. അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സിൽ ബിരുദം നേടിയിട്ടുണ്ട് സിദ്ദാർത്ഥ്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് സിദ്ധാർത്ഥ് ആദ്യമായി വിഎഫ്എക്സ് സൂപ്പർ വൈസറായി പ്രവർത്തിച്ചത്. ഈ ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക

 Kalyani Priyadharshan brother wedding latest malayalam

ജൂറി പുരസ്കാരം നേടി സിദ്ധാർഥ്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ഈ ചിത്രത്തിലൂടെ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള ദേശീയ പുരസ്കാരവും സിദ്ധാർത്ഥ് സ്വന്തമാക്കിയിരുന്നു. ഈ സിനിമയിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു. തനിക്ക് പുതിയ നാത്തൂനെ കിട്ടിയതിന്റെ സന്തോഷം ആവോളമുണ്ട് ഇപ്പോൾ കല്യാണിക്ക്. മാത്രമല്ല ഈ കല്യാണത്തിന് വേണ്ടി ഇപ്പോൾ പ്രിയദർശനും അമ്മ ലിസിയും ഒരുമിച്ചെത്തിയിരിക്കുകയാണ്. വേർപിരിയുമ്പോൾ തന്നെ ലിസിയും പ്രിയനും

തീരുമാനിച്ച കാര്യമാണ് മക്കളുടെ കാര്യങ്ങൾക്ക് ഒത്തുകൂടാം എന്നത്. ഇപ്പോൾ അവർ വാക്കുപാലിച്ചിരിക്കുകയാണ്. പ്രേക്ഷകർക്ക് ഇത് ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത തന്നെയാണ്. മകന്റെ വിവാഹഫോട്ടോകളിൽ പ്രിയനും ലിസിയും ഒന്നിച്ചുനിൽക്കുന്നതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. Story highlight : Kalyani Priyadharshan brother wedding latest malayalam

Rate this post
You might also like