ഈ ചിരിക്ക് ഏഴഴക്.. സ്റ്റൈലിഷ് ക്യൂട്ട് ലുക്കിൽ കല്യാണി പ്രിയദർശൻ!! താരത്തിന്റെ ക്യൂട്ട് ലുക്ക് പൊളിച്ചു എന്ന് ആരാധകർ!! | Kalyani Priyadarshan in most stylish look

Kalyani Priyadarshan in most stylish look : മലയാള സിനിമാ ലോകത്തിന്റെ സ്വന്തം താര പുത്രി യാണല്ലോ കല്യാണി പ്രിയദർശൻ. മലയാള സിനിമാ ഇൻഡസ്ട്രിയിലെ ഇതിഹാസ സംവിധായ കനായ പ്രിയദർശന്റെ മകൾ എന്നതിലുപരി മോളിവുഡിലെ യുവ ഗ്ലാമറസ് നായിക കൂടിയാണ് കല്യാണി ഇപ്പോൾ. മലയാള സിനിമാലോകത്ത് എന്നപോലെതന്നെ തെലുങ്ക്, തമിഴ് ഇൻഡസ്ട്രി കളിലും ചുരുങ്ങിയ വേഷങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരം “ഹലോ” എന്ന ഒരു തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

തുടർന്ന് സുരേഷ് ഗോപി, ശോഭന എന്നിവർ തകർത്തഭിനയിച്ച ” വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി വന്ന് കൊണ്ട് മലയാളത്തിലെ യുവ ഗ്ലാമറസ് നടിമാരുടെ ഇടയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു കല്യാണി. തുടർന്ന് ബ്രോ ഡാഡി, മരക്കാർ അറബി ക്കടലിലെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കാനും ഇവർക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം

kalyani 1

പലപ്പോഴും തന്റെ ക്യൂട്ട് ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് എന്നതിനാൽ തന്നെ പലപ്പോഴും ഇവ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോഴിതാ കല്യാണിയുടെ ചില പുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്കിൻ ലാബ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ കൊച്ചി ഷോറൂം ഉദ്ഘാടന വേദിയിലേക്ക് ആരാധകരുടെ മനം നിറക്കുന്ന തരത്തിലുള്ള കോസ്റ്റ്യൂമിലായിരുന്നു താരം വന്നിരുന്നത്.

കളർഫുൾ ഡ്രസ്സിൽ ക്യൂട്ട് എക്സ്പ്രഷനിൽ നിൽക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിലും ആരാധക ഗ്രൂപ്പുകളിലും ഇടംപിടിക്കുകയും ചെയ്തു. മാത്രമല്ല ഈയൊരു ചിത്രങ്ങളിൽ കല്യാണിയുടെ ചിരി തന്നെയാണ് ഏറെ ഹൈലൈറ്റ്. മലയാളത്തിലെ ക്യൂട്ട്നെസ് ക്യൂൻ കല്യാണി പ്രിയദർശൻ തന്നെയാണ് എന്ന തരത്തിലുള്ള പല കമന്റുകളും ഫാൻസ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ച ഈയൊരു ചിത്രങ്ങളുടെ താഴെ കാണാവുന്നതാണ്.

 

 

View this post on Instagram

 

A post shared by Filmy Pix Media (@filmypixmedia)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

 

 

You might also like