കാളിദാസ് ജയറാമിന്റെയും കാമുകി തരിണിയുടെയും സ്വകാര്യ ചാറ്റ് പുറത്ത്; തരിണിയെ കുറിച്ച് തെറ്റിദ്ധരിച്ചു പോയി !! | Kalidas Jayaram & Tarini whatsap chat leaked latest malayalam
ചെന്നൈ : ബാലതാരമായി വന്ന പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് കാളിദാസ് ജയറാം. പ്രശസ്ത നടൻ ജയറാമിന്റെ മകനാണ് കാളിദാസ്. ജയറാമിനും ഭാര്യ പാർവ്വതിക്കും രണ്ട് മക്കളാണ്. കാളിദാസ് ജയറാമും മാളവികയും. വീട്ടിൽ ഇവരെ കണ്ണനെന്നും ചക്കി എന്നുമാണ് വിളിക്കാറുള്ളത്. പ്രേക്ഷകർക്കും ഇവർ പ്രിയപ്പെട്ട കണ്ണനും ചക്കിയും തന്നെയാണ്. സിനിമാതാരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വലിയ താല്പര്യമാണ്. കാളിദാസൻ പങ്കുവെക്കുന്ന പുത്തൻ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. മാളവിക ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും താരപുത്രി എന്ന നിലയിൽ മാളവികയും ശ്രദ്ധയെയാണ്.
മലയാളം സിനിമകളേക്കാൾ കാളിദാസ് അഭിനയിച്ച് പ്രതിഭ തെളിയിച്ചിട്ടുള്ളത് തമിഴ് ചിത്രങ്ങളിലാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന മലയാള ചിത്രമായിരുന്നു കാളിദാസന്റെ ആദ്യചിത്രം. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്റെ വീട് അപ്പുവിന്റെയും പൂമരം മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി അർജന്റീന ഫാൻസ് കട്ടൂർ കടവ് ഹാപ്പി സർദാർ ജാക്ക് ആൻഡ് ജിൽ എന്നിവയാണ് കാളിദാസ് അഭിനയിച്ച മലയാള ചിത്രങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്

കാളിദാസന്റെയും കാമുകി തരിണിയുടെയും വിശേഷങ്ങൾ ആണ്. കാളിദാസൻ തരിണിയെ പരിചയപ്പെടുത്തിയപ്പോൾ തന്നെ ആരാധകർ ഇത് ഒരു വലിയ വിശേഷമായി ഏറ്റെടുത്തിരുന്നു. ജയറാമിന്റെ കുടുംബത്തിലേക്ക് ഒരാൾ കൂടി വരാനുള്ള സന്തോഷത്തിലാണ് ഇപ്പോൾ താര കുടുംബം. അതിനിടയിലാണ് കാളിദാസ് ജയറാമിന്റെ പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. തരുണിയുമായുള്ള തന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ടിരിക്കുകയാണ് കാളിദാസ്. തരിണിയുടെ തമാശകളാണ് ചാറ്റിന്റെ ഉള്ളടക്കം. ആണായ പെൻഗ്വിന്നുകളെ എന്തു വിളിക്കും എന്ന് തരുണി ചോദിക്കുന്നു.
അതിനുള്ള ഉത്തരം ആണ്ഗ്വിൻ എന്നാണെന്നും ചാറ്റിൽ പറയുന്നു. ഈ ചാറ്റ് കണ്ട് രസിച്ചിരിക്കുകയാണ് കാളിദാസ്. തരുണിയെ കാണുമ്പോൾ വളരെ മെച്യുരിറ്റിയുള്ള ഒരു കുട്ടിയായി തോന്നുമെങ്കിലും കുട്ടിക്കളികളും കുറുമ്പുമുള്ള ഒരു കുട്ടിയാണ് തരുണിയെന്നാണ് ഈ ചാറ്റിലൂടെ മനസ്സിലാകുന്നത്. തരുണി ഇങ്ങനെയുള്ള ഒരു കുട്ടി ആയിരിക്കുമെന്ന് കരുതിയില്ല എന്ന് നിരവധി ആളുകൾ ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഏതായാലും കാളിദാസ് പങ്കുവച്ച ഈ ചാറ്റ് നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. Story highlight : Kalidas Jayaram & Tarini whatsap chat leaked latest malayalam