
പിറന്നാൾ ദിവസം ചക്കി കുട്ടന് എട്ടിന്റെ പണി കൊടുത്ത് കാളിദാസ് ജയറാം; നാത്തൂനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് തരിണി !! | Kalidas Jayaram Birthday Wish To Malavika Jayaram Latest Malayalam
Kalidas Jayaram Birthday Wish To Malavika Jayaram Latest Malayalam : നിരവധി മലയാളം തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമ ലോകത്തേക്ക് കടന്നുവന്ന താരം ഇന്ന് നായകനായും സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. മലയാള സിനിമയിൽ താരത്തിന് അത്രതന്നെ നേട്ടം കൊയ്യാൻ ആയിട്ടില്ലെങ്കിലും നിരവധി തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രശസ്ത നടൻ ജയറാമിന്റെ മകനാണ് കാളിദാസ്. കാളിദാസും മാളവികയും രണ്ടു മക്കളാണ് ജയറാമിനും ഭാര്യ പാർവതിക്കും. ജയറാമിന്റെ കുടുംബ വിശേഷങ്ങൾ എല്ലായിപ്പോഴും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
കാളിദാസും കാമുകി തരുണീയുമായുള്ള വിശേഷങ്ങൾ ഈയടുത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ കാളിദാസ് പങ്കുവെച്ച മറ്റൊരു വീഡിയോയും അതിനു താഴെയുള്ള കുറിപ്പും ആണ് വൈറലായി മാറുന്നത്. മാളവികയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ജയറാമിന്റെയും കുടുംബത്തിന്റെയും ഒരു ഇന്റർവ്യൂ ആണ് വീഡിയോയിൽ ഉള്ളത്. ഇതിൽ അവതാരകർ ജയറാമിനോട് ഓരോന്ന് ചോദിക്കുന്നുണ്ട്. ഇന്റർവ്യൂവിന് ഇടയിൽ മാളവിക കാണിക്കുന്ന കുറുമ്പും, ചില ഗോഷ്ടികളും ആക്ഷനുകളും ആണ് വൈറലാകുന്നത്. വളരെ രസകരമായ ഒരു അടിക്കുറിപ്പ് കാളിദാസ് ഈ വീഡിയോയ്ക്ക് ചേർത്തിട്ടുണ്ട്.

ഈ വീഡിയോ ഒരു പക്ഷേ ഞാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിന് ചിലപ്പോൾ നീ എന്നെ കൊന്നേക്കാം,പക്ഷേ ഈ വീഡിയോയിൽ നീ കാണിക്കുന്ന സ്വാഭാവികമായ ചില കാര്യങ്ങൾ ഉണ്ട് അവയെ ഞാൻ എന്നും ഭയപ്പെട്ടിരുന്നു. ഇക്കാര്യം പ്രേക്ഷകരോട് പറയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് നീ ആഗ്രഹിക്കുന്നത് എന്താണോ അത് നീ നേടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നീ ഈ ലോകത്തിലെ ഏറ്റവും നല്ലൊരു സിസ്റ്റർ ആയി എന്റെ കൂടെയുള്ളതിന് ഒരുപാട് നന്ദി. ഈ വീഡിയോയെ നീ എത്ര മാത്രം വെറുക്കുന്നു എന്ന് എനിക്കറിയാം. ക്ഷമിക്കണം ഞാൻ പല സമയത്തും ഒരു വിഡ്ഢിയായി മാറാറുണ്ട്, എന്നാൽ ഇത് മരണം വരെയും തുടരും.
നമുക്കുവേണ്ടി കാത്തിരിക്കുന്ന പുതിയ സാഹസങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പങ്കുവെച്ച വീഡിയോയിലും, താഴെ പങ്കുവെച്ച കുറുപ്പിലും മാളവികയും കാളിദാസും തമ്മിൽ എത്രമാത്രം ശക്തമായ സഹോദര ബന്ധമാണ് ഉള്ളത് എന്ന് വ്യക്തമാണ്. സഹോദരങ്ങൾ തമ്മിലുള്ള പരസ്പരം പാരവെക്കലുകൾ സ്വാഭാവികമാണ്. അത്തരത്തിൽ പിറന്നാളിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് കാളിദാസ് ഇപ്പോൾ നൽകിയിരിക്കുന്നത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകളും ഒപ്പം രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.