ചരടുവലി നടത്തി കാര്യം നേടാൻ ആണേൽ എത്രയോ വലിയ നടൻ ആയേനെ; നല്ല സിനിമകൾക്കായി കാത്തിരിക്കുന്നു കാളിദാസ്!! | Kalidas Jayaram about malayalam film industry

Kalidas Jayaram about malayalam film industry : വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് കാളിദാസ് ജയറാം. ബാലതാരമായി ആണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കാളിദാസ് എത്തുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജയറാമിന്റെയും പാർവതിയുടെയും മകനാണ് കാളിദാസ്. ജയറാം നായകനാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് പ്രേക്ഷകരുടെ മുൻപിലേക്ക് കാളിദാസ് എത്തുന്നത്.

എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിന് ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റിനുള്ള നാഷണൽ അവാർഡ് നേടിയിട്ടുണ്ട്. 2018 ൽ പൂമരം,അബ്രിഡ് ഷൈൻ , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ഹാപ്പി സർദാർ,എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി മലയാളത്തിൽ ഇറങ്ങിയ ചിത്രം മഞ്ജുവാര്യർ നായികയായിട്ടുള്ള ജാക്ക് ആൻഡ് ജിൽ ആണ്. എന്നാൽ ഈയടുത്ത് ഒരു ഇന്റർവ്യൂവിൽ ആരാധകരോട് ആയി കാളിദാസ് മനസ്സ് തുറന്നിരിക്കുകയാണ്.

Kalidas Jayaram
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മലയാള ചിത്രങ്ങളിൽ തനിക്ക് ആഗ്രഹിച്ച പോലെയുള്ള റോളുകൾ വന്നിട്ടില്ല എന്നും ഏറ്റവും നന്നായി ചെയ്യാൻ പറ്റിയത് തമിഴിലെ ചില വേഷങ്ങൾ ആണെന്ന് ആണ് പറയുന്നത്. അച്ഛൻ മലയാള സിനിമയെ പിടിച്ചു കുലുക്കുമ്പോൾ എനിക്ക് അതിന് സാധിച്ചിട്ടില്ല. നല്ല കഥകൾ എന്നെ തേടി എത്തിയിട്ടില്ല എന്ന് തന്നെ പറയാം. മലയാളത്തിൽ താൻ അഭിനയിച്ച സിനിമകളെ കുറിച്ചും ഇന്റർവ്യൂവിൽ താരം തുറന്നു പറയുന്നുണ്ട്. കൂടാതെ തമിഴിൽ അഭിനയിച്ച പുത്തൻ പുതു കാലായ്, പാവക്കഥകൾ, നക്ഷത്രം നഗരികത് എന്നീ ചിത്രങ്ങളെ കുറിച്ചും അവയിലൂടെ തനിക്ക് ലഭിച്ച അനുഭവങ്ങളെക്കുറിച്ചും മനസ്സു തുറക്കുന്നു.

അച്ഛൻ പറഞ്ഞിട്ടുണ്ട് എന്നും എപ്പോഴും സിനിമകളിൽ അഭിനയിക്കുക എന്നതല്ല പണത്തിനുവേണ്ടി അല്ലെങ്കിൽ അറിയപ്പെടുന്നതിനു വേണ്ടി അഭിനയിക്കുക എന്നതുമല്ല മറിച്ച് നിനക്ക് ഇഷ്ടമുള്ളത് ചെയ്യുക എന്നതാണ് വേണ്ടത്. ഞാനും ഇപ്പോൾ അതുതന്നെ ഫോളോ ചെയ്യുന്നു. എനിക്കിഷ്ടമുള്ള ചിത്രങ്ങൾ മാത്രമാണ് ചെയ്യാൻ ആഗ്രഹിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും കാളിദാസ് വളരെ സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ നല്ലൊരു സ്ഥാനം തന്നെ കാളിദാസന് സ്വന്തമായി ഉണ്ട്.

Kalidas Jayaram
You might also like