നീ എന്റേത്, എന്റേത് മാത്രം.. എന്റെ ഹൃദയത്തുടിപ്പ്!! കാജൽ തന്റെ പൊന്നോമനയെ ആരാധകർക്ക് പരിചയപ്പെടുത്തി!! | Kajal shared a post with her baby

Kajal shared a post with her baby : സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ സിനിമാ ആസ്വാദകർക്കിടയിലെ പ്രിയങ്കരിയായ യുവ നായികമാരിൽ ഒരാളാണല്ലോ കാജൽ അഗർവാൾ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കാഴ്ചവച്ച താരം “ക്യൂന്‍ ഹോ ഗയ ന” എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അഭിനയ ലോകത്തെത്തിയിരുന്നത്. തുടർന്ന് മറ്റുള്ള ഗ്ലാമറസ് നടിമാരിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും നേടിയെടുക്കാനും ഏറെ താരമൂല്യമുള്ള

അഭിനേത്രിയാകാനും കാജലിന് സാധിച്ചിരുന്നു. സിനിമാ ജീവിതത്തിനപ്പുറം തന്റെ ജീവിത ത്തിലെ നായക നായി ഗൗതം കിച്ലുവിനെ താരം സ്വീകരിച്ചത് സിനിമാലോകത്തും സമൂഹ മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏഴ് വർഷത്തെ സൗഹൃദത്തിനും മൂന്ന് വർഷക്കാലത്തെ പ്രണയത്തിനും ഒടുവി ലായിരുന്നു ബിസിനസ് മാനും ഡിസൈനറുമായ ഗൗതം കിച്ലുവിനെ താരം വിവാഹം ചെയ്യുന്നത്.മാത്രമല്ല സിനിമാ ലോകം ഉറ്റു നോക്കിയ ഈയൊരു വിവാഹത്തിനു

Kajal shared a post with her baby 2

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ശേഷം കാജൽ ഗർഭിണിയാണ് എന്ന് കൂടി അറിഞ്ഞത് ആരാധകരുടെ സന്തോഷങ്ങൾക്ക് മാറ്റ് കൂട്ടുകയും ചെയ്തു. തുടർന്ന് ഏപ്രിൽ 19ന് കാജൽ – ഗൗതം ദമ്പതികൾ തങ്ങളുടെ ആദ്യ പൊന്നോ മനയെ വരവേൽക്കു കയും നീൽ കിച്ലു എന്ന് പേരിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, തന്റെ പൊന്നോമനയായ നീൽ കിച്ലുവിനൊപ്പമുള്ള അമ്മ കാജലിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയിരിക്കുന്നത്. കിടന്നുകൊണ്ട് തന്റെ കണ്മണിയെ മാറോടുചേർത്തു പിടിച്ചിരിക്കുന്ന

ഈ ഒരു ചിത്രത്തിനൊപ്പം “നീൽ കിച്ലു, എന്റെ ജീവിതത്തിന്റെ സ്നേഹം” എന്നും കാജൽ കുറിച്ചിരുന്നു. മാത്രമല്ല ഈയൊരു ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറുകയും കീർത്തി സുരേഷ്, റാഷി ഖന്ന അടക്കമുള്ള നിരവധി പ്രമുഖ താരങ്ങളും കമന്റുകളിൽ പ്രതികര ണങ്ങൾ പങ്കുവെക്കുന്നുണ്ട്. നേരത്തെ മാതൃദിനത്തിൽ തന്റെ പൊന്നോമനയുടെ ചിത്രത്തോ ടൊപ്പം കാജൽ പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിലും ആരാധകർ ക്കിടയിലും ക്ഷണനേരം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

You might also like