നീ എന്റെ ആദ്യ കൺമണി.. എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നീയാണ്!! മാതൃദിനത്തിൽ കാജൽ നെഞ്ചോട് ചേർത്തുപച്ച് കാജൽ അഗർവാൾ!! | Kajal shared a post with baby on mother’s days

Kajal Aggarwal : തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിലെ പ്രിയങ്കരിയായ അഭിനേത്രിയാണല്ലോ കാജൽ അഗർവാൾ. “ക്യൂന്‍ ഹോ ഗയ ന” എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്ത് എത്തുന്നത് എങ്കിലും പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സജീവമായി മാറുക യായിരുന്നു. അതിനാൽ തന്നെ സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ പല ഇൻഡസ്ട്രികളിലും ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിരുന്നു. തുടർന്ന് ഏറെ

കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ഇടയിൽ വ്യവസായിയും ഡിസൈന റുമായ ഗൗതം കിച്ലുവിനെ തന്റെ ജീവിതത്തിലേക്ക് ചേർത്തു വെക്കുകയും ചെയ്തത്. മാത്രമല്ല കഴിഞ്ഞ ഏപ്രിൽ 19ന് കാജൽ- ഗൗതം ദമ്പതികൾ തങ്ങളുടെ ആദ്യ കൺമണിയെ വരവേറ്റിരുന്നു. നീൽ കിച്ലു എന്നായിരുന്നു തങ്ങളുടെ കുഞ്ഞു ബേബിക്കായി ഇവർ കണ്ടു വച്ചിരുന്ന പേര്. എന്നാൽ ഇപ്പോഴിതാ മാതൃ ദിനമായ ഏപ്രിൽ എട്ടിന് കാജൽ അഗർവാൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും അടിക്കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിലും

Kajal shared a post with baby on mothers days
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആരാധകർക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ച ശേഷം ഹൃദയസ്പർശിയായ ഒരു കുറിപ്പും ഇവർ പങ്കുവെച്ചിരുന്നു. താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: എന്റെ പ്രിയപ്പെട്ട നീൽ, നീ എത്ര വിലപ്പെട്ടവനാണെന്നും എപ്പോഴും എന്റേത് മാത്രമായിരി ക്കുമെന്ന് നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ എന്റെ കൈകളിൽ പിടിച്ച്, നിന്റെ ചെറിയ കൈ എന്റെ കൈകളിൽ പിടിച്ച്, നിന്റെ ചൂടുള്ള നിശ്വാസം അനുഭവിച്ചപ്പോൾ, നിന്റെ

മനോഹരമായ കണ്ണുകൾ കണ്ട നിമിഷം, ഞാൻ എന്നെന്നേക്കുമായി പ്രണയത്തിലാ ണെന്ന് ഞാൻ മനസ്സി ലാക്കി. നീ എന്റെ ആദ്യത്തെ കുട്ടിയാണ്. എന്റെ ആദ്യത്തെ മകൻ. വരും വർഷങ്ങളിൽ, നിന്നെ പഠിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, പക്ഷേ നീ ഇതിനകം എന്നെ അനന്തമായ അറിവുകൾ പഠിപ്പിച്ചു. ഒരു അമ്മയാ കുന്നത് എന്താണെന്ന് നീയെന്നെ പഠിപ്പിച്ചു. നിസ്വാർത്ഥനായിരിക്കാൻ നീയെന്നെ പഠിപ്പിച്ചു. ശുദ്ധമായ സ്നേഹം. എന്റെ ശരീരത്തിന് പുറത്ത് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നീ എന്നെ പഠിപ്പിച്ചു.

ഇവയെല്ലാം ആദ്യമായി അനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ നന്ദി. അതിനു കഴിയുമായിരുന്ന മറ്റാരുമില്ല. എന്റെ ചെറിയ രാജകുമാരാ, ദൈവം നിന്നെ തിരഞ്ഞെ ടുത്തു. നീ ശക്തനും മധുരമുള്ളവനുമായി വളരാനും മറ്റുള്ളവർക്കായി നിന്റെ ഹൃദയം ഉണ്ടായിരിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. നീ ധൈര്യശാലിയും ദയയും ഉദാരതയും ക്ഷമയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ ഇതിനകം നിന്നിൽ ഇത് വളരെയധികം കാണുന്നു, നിങ്ങളെ എന്റേത് എന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്!.കുഞ്ഞേ നീ എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും, അത് നീ ഒരിക്കലും മറക്കരുത്. Kajal shared a post with baby on mother’s days..

You might also like