ഇങ്ങനെ ചെയ്‌താൽ 2 മിനിറ്റിൽ പെട്ടെന്ന് കടല പൊട്ടി കിട്ടും! 😳👌 വെറും 2 മിനിറ്റ് കൊണ്ട് കടല വറുത്തത് ഉണ്ടാക്കാം.!! 😍😋

ഇങ്ങനെ ചെയ്‌താൽ 2 മിനിറ്റിൽ പെട്ടെന്ന് കടല പൊട്ടി കിട്ടും! വെറും 2 മിനിറ്റ് കൊണ്ട് കടല വറുത്തത് ഉണ്ടാക്കാം.!! ഇന്ന് ഉണ്ടാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കടല വറുത്തത് ആണ്. വെറും 2 മിനിറ്റിൽ പെട്ടെന്ന് തന്നെ കടല പൊട്ടി കിട്ടുന്നതാണ് നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ. നമ്മൾ പുറത്തുപോകുമ്പോൾ റോഡ് സൈഡിൽ ഇതുപോലെ കടല വറുത്തത് കണ്ടിട്ടും കഴിച്ചിട്ടുമുണ്ടാകും. അതുപോലെ ഒന്ന് ഉണ്ടാക്കിയാലോ.?

അപ്പോൾ എങ്ങിനെയാണ് കടല വറുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം 1 ഗ്ലാസ് കടല ഒരു ബൗളിലേക്ക് എടുക്കുക. ഇത് നമ്മൾ കഴുകിയെടുത്തല്ല ഉണ്ടാക്കുന്നത്. പകരം നല്ല തുണി ഉപയോഗിച്ച് കടല നമുക്ക് തുടച്ചെടുക്കാം. അതിനുശേഷം അതിലേക്ക് 1/4 tsp ഓയിൽ ഒഴിച്ച് എല്ലാ കടലയിലും ആകുന്ന പോലെ കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക. വെളിച്ചെണ്ണ ഇതിനായി നമ്മൾ ഉപയോഗിക്കരുത്. വേറെ ഏത് ഓയിൽ ഒഴിച്ചാലും കുഴപ്പമില്ല.

അടുത്തതായി കടല വറുക്കുവാൻ അടിഭാഗം കട്ടിയുള്ള ഒരു പാത്രം എടുക്കുക. എന്നിട്ട് അതിലേക്ക് 1 & 1/2 ഗ്ലാസ് ഉപ്പ് ഇട്ടുകൊടുക്കുക. ഇനി ഇത് അടുപ്പത്ത് വെച്ച് ഉപ്പ് ഇളക്കികൊണ്ട് നല്ലപോലെ ചൂടാക്കുക. ഉപ്പ് നല്ലപോലെ ചൂടായാളാണ് നമുക്ക് പെട്ടെന്ന് തന്നെ കടല പൊട്ടിക്കിട്ടുകയുള്ളൂ. ഉപ്പ് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 1 tbsp ഓയിൽ മിക്സ് ചെയ്തിട്ടുള്ള കടല ഇട്ടുകൊടുക്കാവുന്നതാണ്. എന്നിട്ട് കൈലുകൊണ്ട് ഇളക്കികൊണ്ടിരിക്കുക.

2 മിനിറ്റ് കൊടുത്തന്നെ നമുക്ക് കടല പൊട്ടിവരുന്നത് കാണാം. ഈ സമയം തീ കുറച്ചും കൂട്ടിയും അഡ്ജസ്റ്റ് ചെയ്യണം. കടല നല്ലപോലെ പൊട്ടിക്കഴിഞ്ഞാൽ ഇത് നമുക്ക് അരിപ്പയിലോ മറ്റോ കോരിയിടാവുന്നതാണ്. അങ്ങിനെ നമ്മുടെ കടല വറുത്തത് റെഡിയായിട്ടുണ്ട്. ഇതിനായി എടുക്കുന്ന കടല കടയിൽ നിന്നും വാങ്ങിയതാണെങ്കിലും റേഷൻ കിറ്റിലെ കടലയാണെങ്കിലും കുഴപ്പമില്ല. എന്തായാലും നിങ്ങളും കടല വറുത്തത് ഉണ്ടാക്കി നോക്കൂ.. Video credit: Pachila Hacks

Rate this post
You might also like