Kadala Parippu Pradhaman Recipe : മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വെള്ളത്തിൽ കുതിർത്തി വെച്ച കടലപ്പരിപ്പ്, മധുരത്തിന് ആവശ്യമായ ശർക്കര,
തേങ്ങയുടെ രണ്ടാം പാൽ മൂന്നര കപ്പ്, തേങ്ങയുടെ ഒന്നാം പാൽ രണ്ട് കപ്പ്, നെയ്യ്, തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി, ചുക്കുപൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഉരുളി അടുപ്പത്ത് വെച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കുക. നെയ്യിൽ അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ഓരോ തവണയായി ഇട്ട് വറുത്തെടുക്കണം. അതേ ഉരുളിയിലേക്ക് കടലപ്പരിപ്പിട്ട് ഒരു നാല് മിനിറ്റ് നേരം നന്നായി വറുത്തെടുക്കുക.
Ads
അതിനുശേഷം മറ്റൊരു അടി കട്ടിയുള്ള പാത്രത്തിൽ മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനുശേഷം വറുത്തുവച്ച കടലപ്പരിപ്പ് കുക്കറിൽ ഇട്ട് നാല് വിസിൽ വരുന്നത് വരെ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. വീണ്ടും ഉരുളി അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കര പാനി അരിച്ച് ഒഴിച്ചുകൊടുക്കുക. അടിച്ചുവച്ച പരിപ്പുകൂടി ശർക്കരപ്പാനിയിലേക്ക് ചേർത്ത് നല്ലതുപോലെ തിളയ്ക്കാനായി വെക്കണം.
Advertisement
ഒന്ന് തിളച്ചു തുടങ്ങുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് കുറുക്കി എടുക്കുക. അതിലേക്ക് അല്പം ചുക്കുപൊടി കൂടി ഈയൊരു സമയത്ത് ചേർത്ത് കൊടുക്കാവുന്നതാണ്.കൂടാതെ കുറച്ച് നെയ്യ് കൂടി പായസത്തിലേക്ക് തൂവി കൊടുക്കാവുന്നതാണ്. ശേഷം തേങ്ങയുടെ ഒന്നാം പാൽ പായസത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് വറുത്തുവച്ച അണ്ടിപ്പരിപ്പും, മുന്തിരിയും, തേങ്ങാക്കൊത്തും ഇട്ടുകൊടുക്കാവുന്നതാണ്. Kadala Parippu Pradhaman Recipe Video Credit : Sheeba’s Recipes