ഷൂട്ടിങ് ലൊക്കേഷനിൽ ജ്യോതികയുടെ മാസ്സ് എൻട്രി; ഗംഭീര തിരിച്ചു വരവ് മമ്മൂട്ടിയുടെ നായികയായി കാതലിലൂടെ!! | Jyotika mass entry to Kaathal Movie Location

Jyotika mass entry to Kaathal Movie Location : 90 കളുടെ കാലഘട്ടം മുതൽ ഇന്ത്യൻ സിനിമയുടെ പുത്തൻ സൗന്ദര്യസങ്കല്പവും, അഭിനയ മികവും തികഞ്ഞ നടിയാണ് ജ്യോതിക. 1997 ഇത് പുറത്തിറങ്ങിയ ഡോളി സജാക്കെ രക്ന എന്ന ഹിന്ദി സിനിമയിൽ പല്ലവി സിൻഹ എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ ചെയ്തത്. പിന്നീട് അവിടുന്നങ്ങോട്ട് തമിഴ് സിനിമയിൽ താരം സജീവമാകുകയായിരുന്നു. കൂടാതെ തെലുങ്ക് സിനിമയിലും കന്നഡ സിനിമയിലും മലയാളം സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വശ്യ സൗന്ദര്യം കൊണ്ടും നടന്ന മികവ് കൊണ്ടും വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യ മുഴുവനും ആരാധകരെ വാരിക്കൂട്ടുവാൻ താരത്തിന് കഴിഞ്ഞു.

ബോംബെകാരിയായ ജ്യോതിക തമിഴ് ഭാഷയും ഡയലോഗുകളും അതിവേഗം തന്നെ പഠിച്ചു വളരെ തന്മയത്വത്തോട് കൂടി അഭിനയിക്കാൻ താരത്തിന് തുടക്കത്തിലേ കഴിഞ്ഞിരുന്നു. കൂടാതെ ആരെയും ആകർഷിക്കുന്ന ചിരിയും ആകാര വടിവും താരത്തിന് കൈമുതലായിരുന്നു. അതിനാൽ തന്നെ 90 കളുടെ ശേഷം തമിഴ് സിനിമ മേഖലയിൽ ഒരു താര റാണിയായി വാഴാൻ ജ്യോതികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാലഘട്ടത്തിലെ ഹിറ്റ് സിനിമകളിൽ നായികയായി വേഷം ചെയ്യാൻ കഴിഞ്ഞതുകൊണ്ട് അന്നത്തെ ഐകോണിക് ആക്ട്രസ്സ് ആയിരുന്നു ജ്യോതിക. തമിഴ് നടിപ്പിൻ നായകനായ സൂര്യയെ ആണ് താരം വിവാഹം ചെയ്തത്. ഇരുവരും തമിഴ് മക്കളുടെ പ്രിയപ്പെട്ട താര ജോഡികളാണ്.

Jyotika

വിവാഹാനന്തരം താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് വളരെ സെലെക്ടിവ് ആയി മാത്രം താരം തമിഴിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലെ സ്ത്രീ ശാക്തീകരണത്തെ ഉയർത്തി കാട്ടുന്ന ഹൌ ഓൾഡ് ആർ യു എന്നെ റമലയാളം സിനിമയുടെ തമിഴ് റീമൈക് ആയ “36 വയതിനിലെ ” എന്ന ചിത്രത്തിലെ വസന്തി എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ ഏറെ ആർജിച്ചതാണ്. തമിഴ് നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, നാഷണൽ അവാർഡ് തുടങ്ങി 15 ഇലധികം പുരസ്കാരങ്ങൾ താരം അര്ഹയായിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി മാമൂട്ടി നായകനായി അഭിനയിക്കുന്ന “കാതൽ” എന്ന സിനിമയിൽ താരം അഭിനയിക്കാൻ വേണ്ടി തയ്യാറെടുകയാണ്.

സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ ഗ്ളാമറസ് ആയി താരം എത്തിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. പിങ്ക് ജാക്കറ്റും ഗ്രേ കളർ പാന്റ്സുമാണ് താരം വച്ചിരിക്കുന്നത്. ഒപ്പം സൺഗ്ലാസും അണിഞ്ഞു മാസ്സ് ആയി തന്നെയാണ് താരത്തിന്റെ എൻട്രി. പ്രായത്തെ വെല്ലുന്ന സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ ഇപ്പോഴും താരം വീട്ടുവീഴ്ച ചെയ്യാറില്ല. കാതൽ എന്ന സിനിമയിൽ നായകൻ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് താരത്തെ കാസ്റ്റ് ചെയ്തത് എന്നും വാർത്തകൾ ഉണ്ട്. തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ തന്നെയാണ് കാതൽ.

Rate this post
You might also like