ജിയോ ഒരുക്കുന്ന ഈ വാർഷിക പ്ലാൻ അറിഞ്ഞിരിക്കൂ..!! പ്രതിമാസം ഇനി റീച്ചാർജ് ചെയ്യണോ എന്ന് തീരുമാനിക്കു..!! | Jio New Prepaid Plans

Jio New Prepaid Plans : പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് നെറ്റ്‌വർക്ക് ഭീമന്മാരായ ജിയോ. ഐപിഎൽ കാലത്തെ ക്രിക്കറ്റ്‌ ആരാധകരെ ലക്ഷ്യമാക്കിയാണ്‌ പുതിയ പ്ലാനുകൾ അവതരിപ്പിച്ചി രിക്കുന്നതെങ്കിലും, പ്രതിമാസമുള്ള റീചാർജുകളിൽ നിന്ന് വ്യത്യസ്തമായി വാർഷിക പ്ലാനുകൾക്കാണ് ജിയോ ഊന്നൽ നൽകിയിരിക്കുന്നത്. ഇതോടെ മറ്റു നെറ്റ്‌വർക്കു കളിൽ നിന്നും അനന്തമായ വ്യത്യാസത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ അപ്ലിക്കേഷനുകളു ടെ സബ്സ്ക്രിപ്ഷനുകൾക്കൊപ്പം പ്രതി ദിനം 2GB ഇന്റർനെറ്റ്‌ വാഗ്ദാനം ചെയ്യുന്ന 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന് 499 രൂപയാണ് ജിയോ ഈടാക്കുന്നത്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ്‌ കോൾസ്‌, 100 എസ്എം എസ് എന്നീ സേവനങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഇതിൽ നിന്നും ഉപഭോക്താ ക്കൾക്ക് തികച്ചും ലാഭകരമായ വാർഷിക പ്ലാൻ ആണ്

Jio New Prepaid Plans
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ജിയോ ഇതോടൊപ്പം അവതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തെ ഡിസ്നെ+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനൊപ്പം മറ്റു ജിയോ അപ്ലിക്കേഷനുകളുടെ സബ്സ്ക്രിപ്ഷനും, അൺലിമിറ്റഡ് വോയിസ്‌ കോൾസും വാഗ്ദാനം ചെയ്യുന്ന 365 ദിവസത്തെ പ്ലാനിൽ, പ്രതിദിനം 2.5GB ഇന്റർനെറ്റ്‌ ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ജിയോ ഈടാക്കുന്നത് വെറും 2999 രൂപയാണ്. അതായത് പ്രതിമാസം 250 രൂപ മാത്രമേ ഈ തകർപ്പൻ ഓഫറിന് ജിയോ ഈടാക്കുന്നുള്ളു.

ഏറ്റവും ഒടുവിൽ 4999 രൂപയ്ക്ക് പ്രതിദിനം 3GB ഇന്റർനെറ്റ്‌ വാഗ്ദാനം ചെയ്യുന്ന 365 ദിവസത്തെ പ്ലാനാണ് ജിയോ ഉപഭോക്താക്കൾക്കായി കരുതി വെച്ചിരിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് വോയിസ്‌ കോൾ, ഒരു വർഷത്തെ വാലിഡിറ്റിയോട് കൂടിയ ഡിസ്നേ+ ഹോട്ട്സ്റ്റാർ പാക്ക് എന്നിവയും ഉൾപ്പെടുന്നു. പ്രതിമാസം 416 രൂപ മാത്രമേ ഈ പ്ലാനിനായി ജിയോ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുള്ളു. Jio New Prepaid Plans..

Jio New Prepaid Plans 2 11zon
You might also like