എല്ലാവർക്കും ചെയ്യാമെങ്കിൽ എനിക്കും ചെയ്യാം; ജിമ്മിൽ നിന്ന് ട്രിൻഡിന് ഒപ്പം ചുവടുവെച്ച് ദിയ കൃഷ്ണയും.!! [വീഡിയോ]

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടികളെപ്പോലെ പരിചിതരാണ് നടൻ കൃഷ്ണ കുമാറിന്റെ നാലു മക്കളും. അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും സജീവമായ നാലുമക്കളും വീട്ടിലെ എല്ലാ ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അച്ഛൻ കൃഷ്ണ കുമാറിന്റെ വഴിയെ തന്നെയാണ് മക്കളും ഇപ്പോൾ. മൂത്തമകൾ അഹാന മലയാളി

പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും മലയാളികളുടെ ഏറ്റവും പ്രിയതാരം തന്നെയാണ്. ഓസി എന്ന് വിളിപ്പേരുള്ള ദിയ സിനിമയിൽ സാന്നിധ്യനം അറിയിച്ചിട്ടില്ലെങ്കിലും കൈനിറയെ ആരാധകരാണ് താരപുത്രിയ്ക്ക് ഉള്ളത്. ലുക്കിലും നിലപാടിലും ബോൾഡ് ആയ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ ദിയയ്ക്ക്

മികച്ച ഫോളോവേഴ്സുണ്ട്. ദിയ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ ഇൻസ്റ്റഗ്രാം റീൽസിലും സോഷ്യൽ മീഡിയയിലും ട്രെൻഡിങ് ആയ ജുഗുനു എന്ന ഗാനത്തിന് ചുവടു വെച്ചാണ് ദിയ കൃഷ്ണ ഇപ്പോൾ എത്തിയിരിക്കുന്നത്. വീടിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ജിമ്മിൽ ആണ് ദിയ തന്റെ ട്രെൻഡിങ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വർക്കൗട്ട് ഡ്രസ്സിൽ എത്തിയ ദിയ ആരാധകരെ കൈയിലെടുത്തു എന്നുവേണം പറയാൻ. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ട്രെൻഡിന് ഒപ്പം നീങ്ങുന്ന ആളാണ് ദിയ കൃഷ്ണ. പുതിയ എന്ത് വന്നാലും അത് പരീക്ഷിക്കാനും ദിയ മറക്കാറില്ല. നിരവധി പേരാണ് കുട്ടി താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് ദിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

Rate this post
You might also like