വനിതാ ദിന ആഘോഷത്തിൽ തിളങ്ങി താര കുടുംബം; അച്ചുവിനും ചക്കിക്കും സർപ്രൈസ് ഒരുക്കി ജയറാമേട്ടൻ !!! | Jayaram & family celebrates womens day latest viral malayalam

ചെന്നൈ : പാർവ്വതിയും ജയറാമും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ്. സിനിമയിലെ താര ജോഡികളായ ഇരുവരും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആരും അറിയാതെ തുടങ്ങിയ രഹസ്യ പ്രണയം പരസ്യമാവുകയും പിന്നീട് ഇവർ വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ താരങ്ങൾ 1992 ലാണ് വിവാഹിതരായത്.

വിവാഹത്തിന് മുൻപും ശേഷവുമെല്ലാം ഇവർ ഇരുവരും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് നടൻ ജയറാം.ഇപ്പോൾ ഇവരുടേതായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടൻ ജയറാം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ്. വനിതാദിനത്തോടനുബന്ധിച്ച് ജയറാം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ജയറാമിന്റെ ഭാര്യ പാർവതിയും മകൾ മാളവിക ജയറാമും ഒന്നിച്ചുള്ള ചിത്രമാണ് ജയറാം പങ്കുവെച്ചിരിക്കുന്നത്.

Jayaram & family celebrates womens day latest viral malayalam

ഹാപ്പി വുമൺസ് ഡേ എന്ന ക്യാപ്ഷൻ നൽകിയാണ് ജയറാം ചിത്രം ഷെയർ ചെയ്തത്. നിരവധി ആരാധകരാണ് ജയറാം പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായി എത്തിയത്.” അവർ വേൾഡ് വുഡ് മീൻ നതിങ് ഇഫ് ദേർ വേർ നോ വുമൺ ഇൻ ഇറ്റ്, ദയർ കറേജ് ടെന്റർനെസ്സ് ആൻഡ് എബിലിറ്റി ടു മൂവ് ത്രൂ ലൈഫ് വയിൽ കോൺകേറിങ് ചലഞ്ചസ്, അമേസസ് അസ് എവേരി ഡേ, ഹാപ്പി വുമൺസ് ഡേ ടു ഓൾ, ഗുഡ് ഡേ കീപ് ഗോയിങ് ജയറാമേട്ടാ.,,

എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് കമന്റ്മായി എത്തിയത്.നടൻ ജയറാമിനെ കുറിച്ച് പറഞ്ഞാൽ സ്റ്റേജായാലും പൂരപ്പറമ്പായിലും, ആനപ്രേമമായാലും ഈ മുന്‍പന്തിയിലാണ് താരം. പെരുമ്പാവൂരുകാരന്‍ ജയറാം മോഹന്‍ലാലും മമ്മൂട്ടിയും അരങ്ങുവാണ കാലത്ത് വന്ന് കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത നടനാണ് , സിനിമയിലെത്തി 35 വര്‍ഷങ്ങള്‍ ഇപ്പോൾ പിന്നിടുമ്പോള്‍ തമിഴും തെലുങ്കും ഉൾപ്പടെ കന്നഡയിലും തിളങ്ങുകയാണ് നടൻ. Story highlight : Jayaram & family celebrates womens day latest viral malayalam

5/5 - (1 vote)
You might also like