ജയറാം കുടുംബത്തിലെ വിവാഹത്തിൽ താരങ്ങളിൽ താരമായി പാർവ്വതി; ക്യൂട്ട് കപ്പിൾസ് ആയി കാളിദാസും തരിണിയും !! | Jayaram & family at wedding reception latest malayalam

ചെന്നൈ : മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം പാർവതി ദമ്പതികളുടേത്. മകൻ കാളിദാസ് സിനിമാ മേഖലയിൽ സജീവ സാന്നിധ്യമാണ്. മകൾ മാളവിക സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഇപ്പോൾ ഒരുങ്ങുകയാണ്. കൂടാതെ മാളവിക മോഡലിങ്ങിലും സ്പോർട്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം തന്നെ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്.

പാർവതിയുടെ സിനിമാപ്രവേശം കാത്തിരുന്ന ആരാധകർകിടയിലേക്ക് അടുത്തിടെയാണ് പാർവതി തന്റെ സ്വകാര്യ വിശേഷം പങ്കുവെക്കാൻ തുടങ്ങിയത്. പാർവതി ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് ഇപ്പോൾ. ഇപ്പോൾ പാർവതി പങ്കുവെച്ച ഒരു ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്. വെള്ളയും മെറൂൺ നിറത്തിലുള്ള വലിയ കല്ല് പതിപ്പിച്ച മനോഹരമായ മാലയും കമ്മലുമാണ് പാർവതി അണിഞ്ഞിരിക്കുന്നത്. അതോടൊപ്പം വളരെ മനോഹരമായ പേസ്റ്റൽ കുർത്തയും അണിഞ്ഞ് സുന്ദരിയായ പാർവതി വീഡിയോയിൽ കാണാൻ കഴിയുന്നത്. സ്റ്റൈൽ ചെയ്ത് വിടർത്തിയിട്ടിരിക്കുന്ന

Jayaram & family at wedding reception latest malayalam

മുടിയുമായി സുന്ദരിയായാണ് പാർവതിയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. തന്റെ കുടുംബത്തിലെ ഒരു കല്യാണത്തിനായി എത്തിയ ചിത്രമാണ് പാർവതി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മുൻപ് മകൻ കാളിദാസിന്റെ പ്രണയിനി തരിണിയ്ക്ക് പാർവതി പിറന്നാൾ ആശംസകൾ നേർന്നത് ശ്രദ്ധ നേടിയിരുന്നു. ‘’ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്നാണ് പാർവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ കാളിദാസ്, മാളവിക, പാർവതി, തരിണി എന്നിവരെ കാണാൻ സാധിക്കും.

നന്ദി ആന്റി’ എന്ന് തരിണി വിഷ് ചെയ്തതിന് മറുപടി നൽകിയിട്ടുണ്ട്. മാളവികയും തരിണിയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു. ‘എന്റെ അൺബയോളജിക്കൽ സിസ്റ്ററിന് പിറന്നാൾ ആശംസകൾ’ എന്നാണ് തരിണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് കാളിദാസ് പ്രണിയിനി തരിണിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. കാളിദാസിന്റെ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ താരം. തരിണി 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. Story highlight : Jayaram & family at wedding reception latest malayalam

Rate this post
You might also like