സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു! 😍 വരൻ ആരാണെന്ന് അറിയാമോ.? 😳 ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! 😍🔥

സാന്ത്വനം പരമ്പരയുടെ ആരാധകർക്ക് അൽപ്പം ദേഷ്യവും വെറുപ്പുമൊക്കെ തോന്നാറുള്ള ഒരു കഥാപാത്രമാണ് ജയന്തി. സാന്ത്വനത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ കാരണം ജയന്തിയുടെ കുശുമ്പും പരദൂഷണവും തന്നെയാണ്. നടി അപ്സരയാണ് ജയന്തി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്. മറ്റുള്ളവർക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കാമെന്ന് നോക്കിയിരിക്കുന്ന ജയന്തി എന്ന കഥാപാത്രം

അപ്സരയിൽ ഭദ്രമാണ്. പൗരുഷവും സാമർഥ്യവും ആവശ്യത്തിനുള്ള ആളാണ് ജയന്തിയുടെ ഭർത്താവ് സേതുവെങ്കിലും എത്ര കിട്ടിയാലും പിന്നേയും പഴയപടി തന്നെ എന്ന രീതിയാണ് ജയന്തിക്ക്. സേതുവേട്ടന് നടക്കാത്തത് ഇനി ആൽബിക്ക് നടക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. സംഭവം മറ്റൊന്നുമല്ല, അപ്സര വിവാഹിതയാവുകയാണ്. ടെലിവിഷൻ ഷോകളുടെ സംവിധായകൻ ആൽബി ഫ്രാൻസിസ് ആണ് വരൻ.

കൈരളി ടീവിയിലെ ലൗഡ്സ്പീക്കർ ഷോയുടെ സംവിധായകനാണ് ആൽബി. ലൗഡ്സ്പീക്കറിൽ ഒരു കഥാപാത്രമായും ആൽബി എത്താറുണ്ട്. നിലവിൽ അപ്സര പങ്കെടുക്കുന്ന സെലിബ്രെറ്റി കിച്ചൻ ഷോയുടെ സംവിധായകനും ആൽബി തന്നെ. ഷോയിൽ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. നടി സ്നേഹ ശ്രീകുമാർ വിവാഹാശംസ

അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെങ്കിച്ചിട്ടുണ്ട്. വിവാഹദിനമായ നാളെ തിരക്കിൽപ്പെട്ട് ശ്രദ്ധിക്കാതെ പോകേണ്ട എന്നുപറഞ്ഞാണ് സ്നേഹ ഇന്നുതന്നെ ആശംസകൾ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചത്. അഭിനയവും കലാജീവിതവും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഏറെ ആഗ്രഹിച്ചാണ് ഇവിടെക്കെത്തിയതെന്നും അപ്സര പറഞ്ഞിരുന്നു. ആൽബിയെ അറിയാവുന്ന പ്രേക്ഷകരെല്ലാം ഇരുവരും മികച്ച ജോഡിയാണെന്നാണ് പറയുന്നത്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe