കുഞ്ഞ് കമ്പ് മതി ജമന്തി കാട് പോലെ വളർത്താൻ.. ജമന്തി ചെടികൾ തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. | Jamanthi Flower Cultivation

നാമെല്ലാവരും വീടുകളിൽ പലയിടത്തും ചെടികളും പൂക്കളും വച്ചുപിടിപ്പിക്കുന്ന വരാണ്. ആ കൂട്ടത്തിൽ നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു സസ്യമാണ് ജമന്തി. ഈ ജമന്തി ചെടികൾ എങ്ങനെ യാണ് തൈകളുണ്ടാക്കി എടുക്കുന്നത് എന്നു നോക്കാം. ജമന്തി ചെടിയുടെ സ്ഥലം എന്നു പറയുന്നത് കൊറിയയാണ്. ജമന്തി ചെടിയുടെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് ഇത് നമുക്ക് ഏത്

ചെറിയ ചട്ടിയിലും പിടിപ്പിച്ചു എടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളിൽ ഒക്കെ താമസിക്കുന്ന ആളുകൾക്ക് വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരു ചെടിയാണ് ജമന്തി.
ജമന്തി ചെടി ഉള്ളവരാണെങ്കിൽ പൂക്കൾ വന്നു നല്ല പോലെ വിടർന്നു കഴിഞ്ഞ് ഉണങ്ങുന്ന സമയത്ത് പൂവിന് അകത്ത് വിത്തുകൾ വരും. ആ വിത്തുകൾ ഉണക്കി പാകി യാലും നമുക്ക് ഇതിന്റെ

Jamanthi Flower Cultivation

തൈകൾ പിടിപ്പിച്ച് എടുക്കാൻ പറ്റും. ജമന്തി ചെടിയുടെ കുഞ്ഞു തണ്ടു മതിയാകും നമുക്ക് ഇത് പിടിപ്പിച്ച് എടുക്കുവാൻ ആയിട്ട്. ആദ്യം തന്നെ നടുന്ന താഴെ ഭാഗത്തെ കുറച്ച് ഇലകളൊക്കെ മുറിച്ചുമാറ്റുക. പിന്നെ ഇത് വേരുപിടിപ്പിക്കാൻ ആയിട്ട് നമുക്ക് ആദ്യമായിട്ട് വേണ്ടത് കറ്റാർ വാഴയുടെ ജെൽ ആണ്. നടാൻ പോകുന്ന തണ്ടിന്റെ അറ്റത്ത് കറ്റാർവാഴയുടെ ജെല്ല് നല്ലപോലെ

തേച്ചു കൊടുക്കുക. കറ്റാർവാഴയുടെ ജൽ പെട്ടന്നുതന്നെ വേര് പിടിക്കാൻ സഹായിക്കുന്ന ഒന്നാണ്. അങ്ങനെ ജൽ തേച്ച ഭാഗം മണ്ണിൽ കുത്തിവെച്ച് നമുക്ക് നടാവുന്നതാണ്. ജമന്തി ചെടി നടുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ഉണങ്ങിയ ഇലകൾ പഴുത്ത ഇലകൾ ഒക്കെ കണ്ടിച്ചു കളയുക എന്നതാണ്. ജമന്തി ചെടി നടുന്ന വിധവും എങ്ങനെ പരിപാലിക്കണം എന്നും ഒക്കെയുള്ള വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : LINCYS LINK

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe