മകൾക്കൊപ്പം മനോഹരമായി പാടി അമ്പിളിച്ചേട്ടൻ; ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചുവരവിനായ് കാത്ത് സിനിമാ പ്രേമികൾ!! | Jagathy Sreekumar singing song with daughter
Jagathy Sreekumar singing song with daughter : ഒരുകാലത്ത് പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യ നടൻമാരിൽ ഒരാളായിരുന്നു ജഗതി ശ്രീകുമാർ.അപകടത്തെ തുടർന്ന് എട്ടു വർഷമായി അഭിനയത്തിൽ നിന്നും താരം മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ സിനിമാ കഥാപാത്രങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് ഉറപ്പിച്ച് പറയേണ്ടി വരും.വെള്ളിത്തിരയിലേക്ക് പഴയ ഊർജ്ജസ്വലതയോടെ ആരെങ്കിലും തിരിച്ചുവരണമെന്ന് മലയാളികൾ എപ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ജഗതി ശ്രീകുമാറാണ്.
തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ആണ് ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റിയത് . തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. അതിനുശേഷം വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായെങ്കിലും അതിൽ നിന്നെല്ലാം കരുത്തോടെ തിരിച്ചു വരികയും സിനിമ മേഖലയിൽ സജീവമാകുന്നതിന്റെ ഭാഗമായി സി.ബി.ഐ 5 ലെ ഒരു രംഗത്തിൽ അദ്ദേഹം അഭിനയിക്കുകയും ഉണ്ടായി.

ഇപ്പോഴിതാ ആരാധകർക്കായി ഫെയ്സ്ബുക്കിലൂടെ ഒരു പുത്തൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ട്. മകൾ പാർവതിക്കൊപ്പം പാട്ട് പാടുന്ന ജഗതി ശ്രീകുമാറിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ജഗതിയുടെ തന്നെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ട് പാടാം എന്നു പറഞ്ഞുകൊണ്ട് പാർവതി പാടിത്തുടങ്ങുമ്പോൾ ജഗതിയും ഒപ്പം ചേർന്ന് പാടുന്നു. ‘ക്യാഹുവാ തേരാവാദാ’ എന്ന പ്രശസ്തമായ റഫി ഗാനമാണ് ഇരുവരും ഒന്നിച്ചു ചേർന്നാലപിക്കുന്നത്. ‘മുഹമ്മദ് റഫിയുടെ മാന്ത്രിക ഗാനത്തിനൊപ്പം’ എന്ന
അടിക്കുറിപ്പോടെയാണ് വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. #Classics #MindfulMondays എന്ന ഹാഷ്ടാഗുകളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.ഒരു മിനിറ്റിൽ താഴെ മാത്രം ആണ് ഈ വീഡിയോയുടെയുടെ ദൈർഘ്യം. ഈ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആയത്. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ആരാധകർ ഉൾപ്പെടെ പലരും ഈ വിഡിയോ ഷെയർ ചെയ്തുകഴിഞ്ഞു.മലയാള സിനിമയ്ക്ക് പകരംവെക്കാൻ പറ്റാത്ത ഒരേ ഒരാളാണ് ഇദ്ദേഹം എന്നും പൂർവാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചു വരട്ടെയെന്നുമാണ് ഭൂരിഭാഗം കമന്റുകളും.