അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും ഒന്നിച്ചു; ഹാസ്യ സാമ്രാട്ട് ജഗതി ചേട്ടന്റെ കൈ പിടിച്ച് നിറ കണ്ണുകളോടെ ഉർവശി ചേച്ചി !! | Jagathy Sreekumar And Urvasi together latest video viral malayalam
തിരുവനന്തപുരം : മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന താരമാണ് ജഗതി ശ്രീകുമാർ. നിരവധി മലയാള സിനിമകളിൽ അഭിനയിക്കുകയും നർമ്മത്തിന്റെ കൈയ്യൊപ്പുകളാൽ പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. 2011ലെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാർഡ് വരെ ജഗതി ശ്രീകുമാർ നേടിയിരുന്നു. മലയാളത്തിൽ മാത്രം ഏകദേശം 1500ലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടിയുടെ വേഷത്തിലാണ് ജഗതി ശ്രീകുമാർ ആദ്യം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ.
എന്നാൽ 2012 ൽ നടന്ന ഒരു കാർ ആക്സി ഡന്റ് ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ആക്സി ഡന്റിൽ ഇദ്ദേഹത്തിന് ഗുരു തരമായ പരിക്ക് പറ്റി. പിന്നീട് സിനിമയിൽ നിന്നും നീണ്ടകാലത്തെ ഇടവേള. 2022 ൽ സിബിഐ 5 എന്ന ചിത്രത്തിൽ ചെറിയൊരു വേഷം മാത്രമാണ് പിന്നീട് ജഗതി ശ്രീകുമാർ പ്രേക്ഷകർക്കു വേണ്ടി അവതരിപ്പിച്ചത്.സിനിമ ലോകത്ത് തന്നെ സജീവം അല്ലെങ്കിലും എല്ലാ വിവരങ്ങളും പ്രേക്ഷകർക്കു മുൻപിൽ എത്താറുണ്ട്. ഇദ്ദേഹമില്ലാത്ത സിനിമാലോകം മലയാളികൾക്ക് തീരാനഷ്ടം തന്നെയാണ്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി ഉർവശിക്കൊപ്പം തിരുവനന്തപുരം ലുലു മാളിൽ എത്തിയ ജഗതി ശ്രീകുമാറിന്റെ വീഡിയോയാണ് വൈറലാകുന്നത്.അച്ചുവിന്റെ അമ്മ, മഴവിൽക്കാവടി,തലയണ മന്ത്രം, കടിഞ്ഞൂൽ കല്യാണം, മധുചന്ദ്രലേഖ, അരവിന്ദന്റെ അതിഥികൾ, ഭാര്യ സ്വന്തം സുഹൃത്ത്, ആയിരം മേനി, വർണ്ണത്തേര്മേലാം എന്നിവ താരം അഭിനയിച്ച് ശ്രദ്ധേയമായ ചില സിനിമകൾ മാത്രമാണ്. പണ്ടുകാലത്ത് പല സിനിമകളിലും ജഗതി ശ്രീകുമാറും ഉർവശിയും താരജോടികളായി അഭിനയിച്ചിട്ടുണ്ട്.
ഇവരുടെ ഈ താര ജോഡിയെ പ്രേക്ഷകരും വളരെയധികം ആസ്വദിച്ചിരുന്നു. ചാൾസ് എന്റർപ്രൈസസ് മൂവിയുടെ ഓഡിയോ ലോഞ്ചിന് വേണ്ടി എത്തിയതാണ് ഇരുവരും ഇപ്പോൾ തിരുവനന്തപുരം ലുലു മാളിൽ. ഇവരുടെ ഈ വരവ് ആരാധകരും വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മറ്റ് നിരവധി താരങ്ങളും ഈ സദസ്സിൽ സന്നിഹിതരായിട്ടുണ്ട്. Story highlight : Jagathy Sreekumar And Urvasi together latest video viral malayalam