അമ്മയെ ചേർത്തു പിടിച്ച് ഋഷി! 😍 പക്ഷെ ആ കാറപകടം എല്ലാ സന്തോഷവും തകർക്കും; കൂടെവിടെയിൽ അപ്രതീക്ഷിത ട്വിസ്റ്റ്.!! 😳🔥

സീരിയൽ പ്രേക്ഷകർക്ക് ഒരു നവ്യാഭവം തന്നെയാണ് കൂടെവിടെ എന്ന പരമ്പര. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് കൂടെവിടെയുടെ കഥ. അടുത്തിടെ ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്ന കൂടെവിടെ നിർണായകമായ വഴിത്തിരിവിലേക്കാണ് ഇനി കടക്കുന്നത്. ആരുമറിയാതെ ആലഞ്ചേരിയിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഋഷിയുടെയും സൂര്യയുടെയും പ്രണയം ഒരു കൂട്ടം പ്രേക്ഷകർക്ക്

bhafdrzbhg

പെട്ടെന്ന് ദഹിച്ചിരുന്നില്ല. എന്നാൽ തറവാട്ടിലേക്ക് അതിഥി കടന്നുവന്നതും അമ്മയോടുള്ള സ്നേഹം ഋഷി പ്രകടിപ്പിക്കാൻ തുടങ്ങിയതുമെല്ലാം ആരാധകർക്ക് സന്തോഷ വാർത്തയായിരുന്നു. ഋഷി അതിഥിടീച്ചറെ അമ്മേ എന്ന് ഒന്നു വിളിച്ചു കേൾക്കാൻ ആഗ്രഹിച്ചവരാണ് കൂടെവിടെയുടെ പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഋഷി-സൂര്യ ജോഡിയുടെ പ്രണയം.

ഇരുവരുടെയും റൊമാൻസ് വളരെ ഭംഗിയായാണ് സീരിയൽ ചിത്രീകരിച്ചിരിക്കുന്നത്. അതിഥിടീച്ചർക്ക് അവകാശപ്പെട്ട സ്വത്തുക്കളും മറ്റും കൈവശം വെച്ചിരിക്കുന്ന ജഗന്നാഥനോട് ഋഷി പ്രശ്നമുണ്ടാക്കുന്നതാണ് കൂടെവിടെയുടെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. ഞങ്ങളുടെ കുടുംബ കാര്യങ്ങളിൽ ഇടപെടേണ്ടെന്ന് പറഞ്ഞ് എതിർക്കാൻ നോക്കുന്ന ജഗന്നാഥനോട് അതിഥിടീച്ചറെ സംരക്ഷിക്കാനുള്ള

serdfbvsrdef

അവകാശവും ഉത്തരവാദിത്തവും തനിക്ക് തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ഋഷി. അതിഥിടീച്ചർ തനിക്ക് ടീച്ചറല്ല, സ്വന്തം അമ്മ തന്നെയാണെന്ന് ഋഷി ജഗന്നാഥനോട് പറയുന്നതോടെ പുതിയ പ്രൊമോയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ. സ്ഥലം അളക്കാനെത്തിയ ജ​ഗന്നാഥനെ ഋഷി കൈയ്യേറ്റം ചെയ്യുന്നുമുണ്ട്. നടൻ ബിപിൻ ജോസാണ് ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗന്നാഥനുമായുള്ള

ഋഷിയുടെ പോരാട്ടം കണ്ട് ബിപിന് ജയ് വിളിക്കുകയാണ് ഒരുകൂട്ടം ആരാധകർ. അതേസമയം ഋഷിയേയും സൂര്യയേയും കൂട്ടി അതിഥി തിരികെ നാട്ടിലേക്ക് മടങ്ങുന്നതിന്റെ സൂചനയും പുതിയ പ്രോമോ നൽകുന്നുണ്ട്. പുതിയ എപ്പിസോഡിൽ ഒരു കാർ അപകടം ഉണ്ടാവുന്നതായി പ്രോമോ കണ്ടതോടെ പ്രേക്ഷകർ മനസിലാക്കുന്നുണ്ട്. സൂര്യയ്ക്കും ഋഷിക്കും വേണ്ടി വലവിരിക്കുന്നത് ആരാണെന്നാണ് ഇനി അറിയാനുള്ളത്..

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe