പ്ലാവ് നിറയെ കായ്ക്കാൻ കുറച്ചു ടിപ്സ്.. നിങ്ങൾ അത്ഭുതപ്പെടുന്ന വിധം നിങ്ങളുടെ വീട്ടിലെ പ്ലാവുകൾ കായ്ക്കും.. | jackfruit cultivation

കേരളത്തിന്റെ ഫല വൃക്ഷങ്ങളിൽ പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക കായ്ച്ച് തുടങ്ങുന്ന സമയ മാണ് ഇപ്പോൾ. സാധാരണ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ കായ്ക്കുന്ന ചക്ക ഇപ്പോൾ മുകൾ ഭാഗത്ത് മാത്രമാണു കായ്ക്കുന്നത്. ഇതിനാൽ മുറിച്ച് ഇടാനോ വെട്ടി എടുക്കാനോ പറ്റില്ല.  അങ്ങനെ വരുമ്പോൾ ചക്ക ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകാറാണ് പതിവ്. ഞാൻ ചക്ക താഴെ ഭാഗത്തായി

കായ്ക്കാനും അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുമാണ് ഇന്ന് നമ്മൾ നോക്കുന്നത്.  ചക്ക എന്നുള്ള പദത്തിൽ നിന്നാണ് ജാക്ക്ഫ്രൂട്ട് എന്ന ഇംഗ്ലീഷ് നാമം ഉണ്ടായത്. ലോകത്തെ വിവിധ ഫലങ്ങളിൽ ഏറ്റവും വലുതും ചക്കയാണ്. ക്യാൻസർ രോഗത്തെ വരെ  പ്രതിരോ ധിക്കുന്ന ഒരു ഔഷധഫലം കൂടിയാണ് ചക്ക അതുകൊണ്ട് തന്നെ ചക്കയ്ക്ക് ആഗോള തലത്തിലും നല്ല ഡിമാൻഡാണ്. പ്ലാവ് നന്നായി

jackfruit 1

വളരാനും ചക്ക നന്നായി കായ്ക്കാനും സൂര്യപ്രകാശത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പ്ലാവ് എപ്പോഴും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം നടാൻ. മാത്രമല്ല വളർന്നു വരുന്ന പ്ലാവിനെ ആവശ്യമില്ലാത്ത ശിഖരങ്ങൾ മുറിച്ചു കളയുന്ന അതിലൂടെ പ്ലാവിലേക്ക് സൂര്യപ്രകാശമേൽക്കുന്നത് കൂടുതലാകുകയും നന്നായി കായ്ഫലം കിട്ടാൻ സഹായിക്കുകയും ചെയ്യും. സാധാരണ ഗതിയിൽ

പ്ലാവിന് വളപ്രയോഗം നടത്താറില്ല. എന്നാൽ വളം നൽകുന്ന വഴി കൂടുതൽ ഫലം കായ്ക്കുകയും ചെയ്യും. ഒരു പ്ലാവിൽ നിന്ന് 100 ചക്ക എന്ന നിലയി ലാണ് സാധാരണ ലഭിക്കുക. ഇതിനായി ഒരു വർഷം 60 കിലോ എങ്കിലും ജൈവവളം പ്ലാവിന് ഇട്ടു കൊടുക്കണം. ഇതിനായി പ്രത്യേക വളം സമാഹരിക്കുന്ന ആവശ്യമില്ല. നമ്മുടെ വീടുകളിലെ വേസ്റ്റു കൾ, കാലിവളം കോഴിക്കാഷ്ടം ഇങ്ങനെ ഇഷ്ടമുള്ള എന്തും ഇട്ടുകൊടുക്കാം. Video Credits : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe