അച്ഛൻറെ സ്വന്തം സൂപ്പർ ഹീറോ ഗേൾ! മകൾ ഇസയുടെ പുതിയ സന്തോഷം പങ്കുവെച്ച് നടൻ ടോവിനോ; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! [വീഡിയോ] | Izza Tovino Birthday

നടൻ ടോവിനോ തോമസിന്റെയും മകൾ ലിസയുടെയും ഒരു വീഡിയോ ഇപ്പോൾ വൈറലായി രിക്കുകയാണ്. ലിസയുടെ പിറന്നാൾ ദിനത്തിൽ ടോവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. ഇന്നലെയായിരുന്നു ലിസയുടെ പിറന്നാൾ. ആഴമുളള കായലിൽ മകൾക്കൊപ്പം മുങ്ങിക്കുളിക്കുന്ന വീഡിയോയാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ യുടെ ക്യാപ്ഷ

Izza Tovino Birthday

നിൽ പാർട്ണർ ഇൻ ക്രൈം എന്നാണ് ടോവിനോ മകളെ വിശേഷിപ്പി ച്ചിരിക്കുന്നത്. ഒപ്പം മകൾക്ക് നന്ദി പറയുന്നുമുണ്ട്. ടോവിനോ പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ കത്തിന്റെ രൂപ ത്തിലാണുള്ളത്. അതിങ്ങനെയാണ്: ലിസ, എല്ലാ സാഹസികതകളിലും എന്നോടൊപ്പം പങ്കെടുക്കു ന്നതിന് നന്ദി. അച്ഛൻ ചെയ്യുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ മനസ്സു നിറയുക

യാണ്. അച്ഛന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കാര്യങ്ങൾ മോൾക്ക് ചെയ്യാൻ കഴിയും എന്നതാണ് എനിക്ക് പറയാനുള്ളത്. എല്ലാ സാഹസികതയ്ക്കും എന്നോടൊപ്പം നിൽക്കുന്നതിന് നന്ദി. നിരവധി മികച്ച അവസരങ്ങൾ ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റോൾ എന്റെ മകളുടെ അച്ഛൻ ആയിരിക്കുക എന്നതാണ്. ഇപ്പോൾ നീ വിചാരി

ക്കുന്നത് ഈ ലോകത്തിലെ എല്ലാം സൂപ്പർ പവറുകളുമുള്ള സൂപ്പർഹീറോയാണ് അച്ഛൻ എന്നാണ്. എന്നാൽ അധികം വൈ കാതെ അച്ഛനു സൂപ്പർ പവറുകൾ ഒന്നുമില്ലെന്ന് നീ മനസ്സിലാക്കും. ഈ ലോകത്തെ നിനക്ക് വളരാ നുള്ള ഒരു മികച്ച സ്ഥലമാക്കാൻ എനിക്ക് സാധിക്കുമോ എന്നറിയില്ല. പക്ഷേ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ ഈ ലോകത്ത് നീ ആത്മവിശ്വാസത്തോടെ വളരു

മെന്നുറപ്പിക്കാൻ എനിക്ക് സാധിക്കും. ഈ ലോകത്ത് നീ ഭയമില്ലാതെ, സ്വതന്ത്രമായി കരു ത്തോടെ വളരുമെന്ന് എനി ക്കുറപ്പാണ്. അങ്ങനെ നിന്റെ സൂപ്പർഹീറോ നീ തന്നെ ആയിത്തീരും. ഇങ്ങനെ യാണ് ടോവിനോ യുടെ കത്ത് അവസാനിക്കുന്നത്. ടോവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് നിരവധി പേരാണ് ലിസയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ആരാധകർക്കൊപ്പം നിരവധി താരങ്ങളും ലിസ്യ്ക്ക് പിറന്നാളാശംസകൾ നേർന്നു. Conclusion : The video shared by Tovino Thomas on Instagram on Lisa’s birthday has gone viral. Tovino’s daughter is described as a partner in crime in the caption of the video. The caption of the video shared by Tovino is in the form of a letter.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe