Ixora rooting method: സാധാരണ ആയി വീടുകളിൽ നട്ടു വളർത്തുന്ന ഒരു ചെടിയാണ് തെച്ചി എന്ന് പറയുന്നത്. പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൂജകാര്യങ്ങൾക്ക് ആണ് പൊതുവായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും പൂജ ആവശ്യങ്ങൾക്കായി എടുക്കുന്ന തെച്ചി കമ്പ് മുറിച്ച് വച്ചാണ് സാധാരണ നടാറുള്ളത്.
വളരെ എളുപ്പത്തിൽ ഗ്രോബാഗിൽ തന്നെ എങ്ങനെ ഒരു 20 ദിവസം കൊണ്ട് തെച്ചി കിളിർപ്പിച്ച് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി സാധാരണ ഉപയോഗിക്കുന്നത് പോലെ മൂത്ത കമ്പിന്റെ ഒന്നും തന്നെ ആവശ്യമില്ല. തെച്ചിയുടെ ഒരു ചെറിയ കമ്പനിൽ നിന്ന് തന്നെ വളരെ പെട്ടെന്ന് എങ്ങനെ വേര് കിളിർപ്പിച്ച് എടുക്കാം എന്നാണ് നോക്കുന്നത്.
Ads
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് സാധാ മണ്ണും ഗാർഡനിങ് സോയിലും കുറച്ച് എടുത്ത് ശേഷം അത് നന്നായി ഒന്ന് മിക്സ് ചെയ്യുക. ഇങ്ങനെ മിക്സ് ചെയ്ത മണ്ണ് പ്ലാസ്റ്റിക് കവറിലോ ഓരോ ഗ്രോബാഗിലോ നിറയ്ക്കാവുന്നതാണ്. ഈ മണ്ണു നിറയ്ക്കുമ്പോൾ കവറിൽ വായുസഞ്ചാരം ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിനായി കൈ ഉപയോഗിച്ച് ചെറുതായി ഇതൊന്ന്
Advertisement
അമർത്തി കൊടുക്കാവുന്നതാണ്. ഇങ്ങനെ അമർത്തി എടുത്ത ശേഷം മുറിച്ചു വച്ചിരിക്കുന്ന ചെറിയ തെച്ചി കമ്പനി വിരൽ ഉപയോഗിച്ച് ഒരു കുഴി ഉണ്ടാക്കിയ ശേഷം ഇറക്കി വയ്ക്കാവുന്നതാണ്. തെച്ചി നടുമ്പോൾ ഈ കാര്യങ്ങളാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Shilpazz Thattikootu