ഇനി അയൺ ബോക്‌സ് വേണ്ട! ഒരുപിടി ഉപ്പ് മതി വസ്ത്രങ്ങൾ നല്ല വടി പോലെ നിൽക്കാൻ; ഇസ്‌തിരി ഇടാൻ ഇനി എന്തെളുപ്പം!! | Ironing Tips Using Salt

Ironing Tips Using Salt

Ironing Tips Using Salt : വീട്ടിലെ ജോലികളെല്ലാം വളരെ എളുപ്പത്തിൽ തീർക്കാനായി പല ടിപ്പുകളും പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. എന്നാൽ വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. വീട്ടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ടിപ്പാണ് ആദ്യത്തേത്.

അതിനായി ഒരു ചെറിയ പാക്കറ്റ് കംഫർട്ടും ചൂട് വെള്ളവും മാത്രമാണ് ആവശ്യമായി വരുന്നത്. ഒരു പാത്രത്തിലേക്ക് കംഫർട്ടും ചൂടുവെള്ളവും മിക്സ് ചെയ്ത് വയ്ക്കുക. ശേഷം അത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വീടിന്റെ ചുറ്റും സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ എപ്പോഴും സുഗന്ധം നിലനിർത്താനായി സാധിക്കും. പ്രത്യേകിച്ച് കർട്ടൻ ഇട്ട ഭാഗങ്ങൾ, ബാത്റൂം എന്നിവിടങ്ങളിലെല്ലാം ഇത് ഫലപ്രദമായി വർക്ക് ചെയ്യുന്നതാണ്. അടുക്കളയിൽ നാരങ്ങ വാങ്ങി വച്ചാൽ കേടായി പോകുന്നത് ഒരു പതിവായിരിക്കും.

അത് ഒഴിവാക്കാനായി നാരങ്ങ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം ഒരു കണ്ടെയ്നറിൽ അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കയ്യിൽ മോതിരം കുടുങ്ങിയാൽ അത് എളുപ്പത്തിൽ അഴിച്ചെടുക്കാനായി ഒരു നൂൽ മാത്രം മതി. അത്യാവശ്യം കട്ടിയുള്ള കോട്ടൻ നൂൽ മോതിരം അഴിക്കേണ്ട വിരലിൽ ചുറ്റിക്കൊടുത്ത ശേഷം മോതിരം അഴിക്കുകയാണെങ്കിൽ അത് എളുപ്പത്തിൽ അഴിച്ചെടുക്കാൻ സാധിക്കും.

കറണ്ടില്ലാത്ത സമയത്ത് തുണികൾ അയൺ ചെയ്യാൻ ഒരു കുക്കർ മാത്രം മതി. അതിനായി ആദ്യം കുക്കറിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ടശേഷം നല്ലതുപോലെ ചൂടാക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്ത് കുക്കറിന് വിസിൽ ഇട്ടു കൊടുക്കുക. ആ ചൂടോട് കൂടി തന്നെ അയൺ ചെയ്യേണ്ട തുണിയുടെ മുകളിലൂടെ കുക്കർ വച്ച് കൊടുക്കുകയാണെങ്കിൽ തുണിയിലെ ചുളിവെല്ലാം എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. കൂടുതൽ ഉപകാരപ്രദമായി ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Sruthi’s Vlog