നല്ല സോഫ്റ്റ് ഗോതമ്പ് പാലപ്പം.. അരി കുതിർക്കാതെ മാവ് അരച്ച് പുളിക്കാൻ വെക്കാതെ പൂ പോലെ പാലപ്പം.!! | Instant Wheat Appam

Instant Wheat Appam Malayalam : അരി കുതിർക്കാതെ മാവ് അരച്ച് പുളിക്കാൻ വെക്കാതെ ഈസയ് ആയി എളുപ്പം എങ്ങനെ പാലപ്പം ഉണ്ടാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്ന വിധം. ഒരു കപ്പ്‌ ഗോതമ്പ് പൊടി ഒരു ബൗളിൽ എടുക്കുക. അതിലേക്കു അര കപ്പ്‌ തേങ്ങ ചിരകിയത് അര കപ്പ്‌ ചോറ് ഒന്നേക്കാൾ കപ്പ്‌ പഞ്ചസാര അര ടീസ്പൂൺ ഉപ്പ്‌ ഉം ഒന്നെകാൽ കപ്പ്‌ ഇൻസ്റ്റന്റ് ഡ്രൈ യീസ്റ്റും ഇട്ടു നന്നായി മിക്സ്‌ ചെയ്യുക.

  1. ഗോതമ്പ് പൊടി – 1 കപ്പ്‌
  2. തേങ്ങ ചിരകിയത് – അര കപ്പ്‌
  3. ചോറ് – അര കപ്പ്‌
  4. പഞ്ചസാര – ഒന്നെകാൽ കപ്പ്‌
  5. ഉപ്പ്‌ – അര ടീസ്പൂൺ
  6. ഇൻസ്റ്റന്റ് ഡ്രൈ യീസ്റ്റ് – ഒന്നെകാൽ കപ്പ്‌
Instant Wheat Appam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ശേഷം മിക്സിയുടെ ജാറിൽ ഒന്നെകാൽ കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഒരു കാൽ കപ്പ്‌ ചൂട് വെള്ളം ചെറു ചൂടോടെ അതിലേക്കു ഒഴിച്ച് അര മണിക്കൂർ മാറ്റി വെക്കുക. ഇങ്ങനെ അര മണിക്കൂർ മാറ്റി വെച്ച് കഴിയുമ്പോൾ മാവ് ലേശം കട്ടി ആയതു കാണാം. ശേഷം ഒരു അപ്പച്ചട്ടി എടുത്തു ചൂടാക്കുക. ചൂടായ ശേഷം മാവ് അതിലേക്കു ഒഴിച്ച് നന്നായിട്ട് കറക്കി എടുക്കുക.

അപ്പത്തിന്റെ നാട് ഭാഗം വെന്തു കഴിഞ്ഞ് കോരി എടുക്കുക. അധികം ബുദ്ധിമുട്ടില്ലാതെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് ഗോതമ്പ് കൊണ്ടുള്ള പാലപ്പം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ. Video credit: Chinnu’s Cherrypicks

You might also like