Instant Rava Appam Recipe : വളരെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു അപ്പത്തിന്റെ റെസിപ്പി ആണ് പറയാൻ പോകുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ മടിയുള്ളവർ തീർച്ച യായും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവമാണ് ഇത്. റവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഒരു മിക്സിയുടെ ജാർ
എടുത്ത് അതിലേക്ക് ഒരു കപ്പ് റവ ഇട്ടു കൊടുക്കുക. ഇത് വാർത്ത റവയോ വറുക്കാത്ത റവയോ ആകാം കുഴപ്പമില്ല. ഇനി അതിലേക്ക് അരക്കപ്പ് ചിരകിയ തേങ്ങ ചേർക്കുക. റവയിൽ മാറ്റം വരുന്നതിനനുസരിച്ച് ചിരകിയ തേങ്ങയുടെ അളവിലും മാറ്റം വരുത്തുക. ഇനി ആവശ്യം ചെറിയ ഉള്ളി ആണ് . 5 ചെറിയ ഉള്ളി ചേർക്കുക. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഇനി അത്

നന്നായി അരച്ചെടുക്കുക ശേഷം ഒരു ബൗളിലേക്ക് മാറ്റുക . ഇനി അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക. ഇതോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർക്കുക. മുക്കാൽ ടീസ്പൂൺ ഉപ്പാണ് ആവശ്യമായി വരിക. ഇനി എല്ലാം ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ മാവ് റെഡി ആയി കഴിഞ്ഞു. ഇനി ഇത് റെസ്റ്റ് ചെയ്യാൻ വയ്ക്കേണ്ട ആവശ്യമില്ല.
പെട്ടെന്ന് തന്നെ ചുട്ടെടുക്കാം. ഏത് ചമന്തിയുടെ കൂടെയും ഇത് കഴിക്കാം എന്നതാണ് ഈ ദോശ യുടെ പ്രത്യേകത. ഈ അപ്പത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. തീർച്ചയായും ട്രൈ ചെയ്തു നോക്കുക. Instant Rava Appam Recipe.. Video Credits : Sameenas Cookery