Instant Idli Recipe : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിനായി തയ്യാറാക്കുന്ന പലഹാരങ്ങളാണല്ലോ ദോശയും, ഇഡ്ഡലിയും. മാവ് അരച്ചെടുത്ത് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും അരി കുതിർത്താനായി ഇട്ടുവയ്ക്കുന്നത് പലരും മറന്നു പോകുന്ന കാര്യമാണ്. എന്നാൽ ഇനി അരി കുതിർത്താനായി ഇടാൻ മറന്നാലും ചെയ്തു നോക്കാവുന്ന ഒരു മെത്തേഡാണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു രീതിയിൽ ബാറ്റർ തയ്യാറാക്കി ഉപയോഗിക്കാനായി ആദ്യം തന്നെ അരിയും, ഉഴുന്നും നല്ല രീതിയിൽ വറുത്ത് പൊടിച്ചെടുക്കണം. കൂടുതൽ അളവിൽ അരിയും ഉഴുന്നും പൊടിച്ചു വയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ മുക്കാൽ കിലോ പച്ചരി, അതേ അളവിൽ പുഴുങ്ങല്ലരി, കാൽക്കിലോ അളവിൽ ഉഴുന്ന് എന്നിങ്ങനെയാണ് എടുക്കേണ്ടി വരിക. എല്ലാ ചേരുവകളും വെള്ളത്തിൽ ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം കുറച്ചു നേരം വെള്ളം വാരാനായി
അരിയും ഉഴുന്നും എടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. കുറച്ചുനേരം കഴിഞ്ഞ് അതെടുത്ത് വെയിലത്തിട്ട് ഉണക്കിയെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരി ആദ്യം ഒന്ന് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കുക. ഇതേ രീതിയിൽ തന്നെ ഉഴുന്നു കൂടി ചൂടാക്കി എടുത്ത് മാറ്റിവയ്ക്കാം. ശേഷം മിക്സിയുടെ ജാറിൽ അരി, ഉഴുന്ന് എന്നിവ പ്രത്യേകമായി ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കണം. എപ്പോഴാണോ ഇഡലി അല്ലെങ്കിൽ ദോശ തയ്യാറാക്കേണ്ടത് അതിന് ഒരു മണിക്കൂർ മുൻപായി
ആവശ്യത്തിന് ഉള്ള അരിയും ഉഴുന്നും 3:1 എന്ന കൺസിസ്റ്റൻസിയിൽ എടുത്ത് അതിലേക്ക് ഇളം ചൂടുള്ള വെള്ളവും, മുൻപ് തയ്യാറാക്കിയ ദോശയുടെ ബാറ്റർ ബാക്കിയുണ്ടെങ്കിൽ അതിൽ നിന്നും ഒരു കരണ്ടി അളവിൽ മാവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. മാവിന് പകരമായി തൈര് അല്ലെങ്കിൽ യീസ്റ്റ്, ബേക്കിംഗ് സോഡ എന്നിവയെല്ലാം മാവ് പുളിപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂർ നേരം മാവ് റസ്റ്റ് ചെയ്യാൻ വെച്ച ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് സാധാരണ ഇഡ്ഡലി അല്ലെങ്കിൽ ദോശ ഉണ്ടാക്കുന്ന രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sabeena’s Magic Kitchen