സുകുമാരിയമ്മയ്ക്ക് ശേഷം വേദന സമ്മാനിച്ച് മാർച്ച് 26; ഒരേ ദിവസം വിട വാങ്ങി പ്രിയ കൂട്ടുകാർ !! | Innocent And Sukumari Passed Away On Same Day Viral Malayalam

Innocent And Sukumari Passed Away On Same Day Viral Malayalam : മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ ജനങ്ങൾക്ക് സമ്മാനിച്ച താര വ്യക്തിത്വങ്ങളാണ് ഇന്നസെന്റും സുകുമാരിയും. നടി സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിൽ തന്നെ ഇപ്പോഴിതാ ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഹാസ്യ സാമ്രാട്ടുകൾ ആയിരുന്നു ഇരുവരും. സുകുമാരിയും ഇന്നസെന്റും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ അത്രയും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇന്നും ഒരു നിലവിളക്കായി കത്തുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാമതായി പ്രിയ നടി സുകുമാരിയും ഉണ്ടാകും. ചെറു വേഷങ്ങളിൽ തുടങ്ങി മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയ രണ്ട് വ്യക്തിത്വങ്ങൾ. 2013 മാർച്ച് 26ന് തന്റെ എഴുപത്തിരണ്ടാം വയസ്സിലാണ് സുകുമാരി ഈ ലോകം വിട്ട് വിടവാങ്ങിയത്.

Innocent And Sukumari Passed Away On Same Day Viral Malayalam

ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500 ലേറെ സിനിമകളിലാണ് താരം ജീവിച്ച് കാണിച്ചത്. നായികയായും അമ്മയായും അമ്മൂമ്മയും അഭിനയിച്ച് പ്രേക്ഷകരുമായി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാൻ സുകുമാരിക്ക് സാധിച്ചിരുന്നു. സിനിമാമേഖലയിൽ 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാൾ കൂടിയായിരുന്നു സുകുമാരി.

ഇപ്പോഴിതാ പത്തു വർഷങ്ങൾക്കിപ്പുറം 2023 മാർച്ച് 26ന് പ്രിയ നടൻ ഇന്നസെന്റും നമ്മെ വിടവാങ്ങിയിരിക്കുന്നു. മലയാളം, തമിഴ് കന്നട തുടങ്ങി നിരവധി ഭാഷകളിൽ ഇന്നസെന്റ് വേഷമിട്ടിരുന്നു. 750ലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. നാലു പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിലെ ജീവസാന്നിധ്യമാണ് ഇപ്പോൾ നമ്മെ വിട്ടു വിടവാങ്ങിയിരിക്കുന്നത്.

5/5 - (1 vote)
You might also like