ലോകത്തോട് വിടപറഞ്ഞ സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മിയെ ഓർത്ത് ഇന്ദ്രൻസ്!! | Indrans talks about suresh gopi daughter lakshmi

Indrans talks about Suresh Gopi daughter Lakshmi : പുതിയകാല മലയാള ചലച്ചിത്രങ്ങളിൽ മലയാള സിനിമ ആരാധകരെ തന്റെ അഭിനയ മികവ് കൊണ്ട് കോരിത്തരിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഹാസ്യനടനായി മലയാളികളെ നിരവധി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച ഇന്ദ്രൻസ്, ഇപ്പോൾ നായക വേഷങ്ങളിലൂടെയും വില്ലൻ കഥാപാത്ര ങ്ങളിലൂടെയും ത്രില്ലർ സിനിമ കളിലൂടെയും മലയാളികളെ ഞെട്ടിത്തരിപ്പി ക്കുകയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ, തന്റെ ട്രാൻസ്‌ഫോർമേഷനെ

കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. വർഷങ്ങളുടെ പരിചയസമ്പത്തും, മനസ്സിലെ ആഗ്രഹങ്ങളുമാണ് പുതിയ ഗെറ്റപ്പിലുള്ള വ്യത്യസ്ത കഥാപാത്ര ങ്ങൾ തന്നിൽ നിന്ന് ഇങ്ങനെ പുറത്തുവരുന്നത് എന്നാണ് ഇന്ദ്രൻസ് പറയുന്നത്. എന്നിരുന്നാലും, ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാൻ ഇപ്പോഴും ഇഷ്ടമാണെന്നും ഇടയ്ക്കിടെ ഹാസ്യ കഥാപാത്രങ്ങളുമായി വരുമെന്നും പറഞ്ഞ ഇന്ദ്രൻസ്, ഇനി വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ കോമഡിയാണ്‌ അവതരിപ്പിക്കുന്നത് എന്നും പറഞ്ഞു. കോസ്റ്റ്യും ഡിസൈനർ

Indrans talks about suresh gopi daughter lakshmi
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആയിയാണ് ഇന്ദ്രൻസ് സിനിമ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഒരിക്കൽ, ഒരു ചിത്രത്തിൽ സുരേഷ് ഗോപിക്ക് വേണ്ടി ഒരു മഞ്ഞ ഷർട്ട്‌ ഇന്ദ്രൻസ് കോസ്റ്റ്യും ഡിസൈൻ ചെയ്തിരുന്നു. ഈ ഷർട്ട്‌ കാണാൻ ഇടയായ സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മിക്ക് ആ ഷർട്ട്‌ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന്, സുരേഷ് ഗോപി ഇന്ദ്രൻസിനോട് പറയുകയുണ്ടായി. ഇതറിഞ്ഞ ഇന്ദ്രൻസ് സന്തോഷപൂർവ്വം ആ കൊച്ചു മകൾക്ക് ഒരു മഞ്ഞ ഉടുപ്പ് തുന്നി നൽകി. സുരേഷ് ഗോപിയുടെ മകൾ ഇന്ന്

ഈ ലോകത്ത് ഇല്ലെങ്കിലും, അടുത്തിടെ സുരേഷ് ഗോപി ഇക്കാര്യം ഒരു പൊതു വേദിയിൽ വികാരഭരിതനായി വെളിപ്പെടുത്തിയിരുന്നു. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ‘ഉടൽ’ ആണ് ഇന്ദ്രൻസിന്റെ ഏറ്റവും അടുത്തായി റിലീസിനൊരു ങ്ങുന്ന ചിത്രം. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. Indrans talks about suresh gopi daughter lakshmi..

You might also like