മോഹൻലാലിൻറെ നളപാകം ; കൊതിയോടെ നാവിൽ വെള്ളമൂറി നോക്കി നിന്ന് ഇന്ദ്രജിത്ത് ഏതാണിത് വിഭവം? | Indrajith with Mohanlal

Indrajith with Mohanlal : പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മോഹൻലാലും ഇന്ദ്രജിത്തും. സുകുമാരന്റെയും മല്ലിക സുകുമാരനെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. താര കുടുംബമാണ് ഇന്ദ്രജിത്തിന്റെത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ചെയ്ത വേഷങ്ങൾ അത്രയും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു.1981ൽ ഇറങ്ങിയ പടയണി എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമ ലോകത്തിന്റെ ഭാഗമായി തീരുന്നത്.

ഇന്ദ്രജിത്ത് തന്റെ മകൾ പ്രാർത്ഥനയോടൊപ്പം ലണ്ടനിൽ ആണ് കുറച്ചുനാളായി. കോടിക്കണക്കിന് ആരാധകർ ലോകമെമ്പാടുമായി ഉള്ള താരമാണ് മോഹൻലാൽ. ആരാധകർ സ്നേഹത്തോടെ ലാലേട്ടൻ എന്ന് വിളിക്കുന്നു നടൻ മാത്രമല്ല സംവിധായകൻ, പിന്നണി ഗായകൻ, അവതാരകൻ, ഇങ്ങനെ നിരവധി വേഷങ്ങളിലാണ് ആരാധകർക്ക് മുൻപിൽ താരരാജാവ് എത്തുന്നത്. ഈ കാലത്തിനിടയ്ക്ക് തന്നെ 400 അധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

Indrajith
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പത്മശ്രീ പത്മഭൂഷൺ ലഫ്റ്റനന്റ് കേണൽ തുടങ്ങി രാജ്യാന്തര പദവികൾ നേടിയിട്ടുണ്ട്. 80 കളിലെ നിറസാന്നിധ്യമായിരുന്നു. 1978ലെ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് എത്തിപ്പെടുന്നത്. പിന്നീട് ഹിന്ദി തമിഴ് തെലുങ്ക് കന്നട തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിലായി മോഹൻലാലിന്റെതായി ഇറങ്ങിയ ചിത്രം 12 ത് മാൻ ആണ്. ടെലിവിഷൻ സിനിമ മേഖലകളിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം.

ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഉള്ള ഒരു ചിത്രമാണ് ഇന്ദ്രജിത്ത് തന്റെ ഒഫീഷ്യൽ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുകെയിൽ നിന്നാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരും ചേർന്ന് ഭക്ഷണം ഉണ്ടാക്കുന്ന ചിത്രമാണിത്. മോഹൻലാലാണ് ഭക്ഷണം ഉണ്ടാക്കുന്നത്.” Star Chef in action ” എന്ന ക്യാപ്ഷനോടെ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് താഴെയായിഎത്തിയിരിക്കുന്നത്.

You might also like