IND vs NZ : പെട്ടന്ന് കളി നിർത്തി 😱 കാരണം മറ്റൊരു സൂപ്പർ സർപ്രൈസ്

ക്രിക്കറ്റ് ആരാധകരെല്ലാം വളരെ ഏറെ ആവേശത്തിലാക്കിയ ഇന്ത്യ :കിവീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വമ്പൻ ജയത്തിന് അരികെ വിരാട് കോഹ്ലിയും ടീമും. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ അതിവേഗ ബാറ്റിങ് പ്രകടനവുമായി ഏഴ് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 276 റൺസിൽ ഡിക്ലയർ ചെയ്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 540 റൺസ്‌ എന്ന വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ടീമിന് ഇതിനകം 5 വിക്കറ്റുകൾ നഷ്ടമായി. രണ്ട് ദിനങ്ങൾ ടെസ്റ്റിൽ ശേഷിക്കവേ ജയിക്കാൻ

400 റൺസ്‌ കൂടി ന്യൂസിലാൻഡ് ടീമിന് ആവശ്യമുണ്ട്. വളരെ മനോഹരമായി കിവീസ് മുൻപിൽ ഇന്ത്യൻ ബൗളർമാർ പ്രകടനം വീണ്ടും ആവർത്തിച്ചപ്പോൾ മൂന്നാം ദിനം കിവീസ് ടോപ് ഓർഡർ അടക്കം വേഗം തന്നെ പുറത്തായി. അതേസമയം മൂന്നാം ദിനത്തെ കളിയിൽ വളരെ രസകരമായ ഒരു സംഭവം കൂടി അരങ്ങേറി. വളരെ ആവേശകരമായി മത്സരം പുരോഗമിക്കുമ്പോൾ രണ്ടാം സെക്ഷനിൽ ടീ സമയത്തിന് കളി നേരത്തെ അവസാനിച്ചത് വളരെ ഏറെ ഞെട്ടൽ സൃഷ്ടിച്ചു. ടീക്ക്‌ മുൻപായി കളി നേരത്തെ

india vs newsland

പിരിയേണ്ടി വന്നത് ഒരു സർപ്രൈസ് കാരണത്താലാണ്. കളി എല്ലാവരിലും എത്തിക്കുന്നതിൽ വളരെ നിർണായക പങ്കുവഹിക്കാറുള്ളതായ സ്പൈഡർ ക്യാമറ പണി മുടക്കിയത് ഇതിനുള്ള കാരണമായി മാറി. എല്ലാവരും ഒരു നിമിഷം അമ്പരന്നു എങ്കിലും കളി ഇതോടെ നിർത്തി വെക്കുവാൻ ഫീൽഡ് അമ്പയർമാർ തീരുമാനിക്കുകയായിരുന്നു സ്പൈഡർ ക്യാമിന്റെ ഈ ഒരു ഞെട്ടൽ സൃഷ്ടിച്ച പണി മുടക്കലിൽ ഇരു ടീമിലെ താരങ്ങളും ഞെട്ടി എങ്കിലും പിന്നീട് ആ ഒരു സ്പൈഡർ ക്യാമറ

അരികിലേക്ക് എത്തിയ ഇന്ത്യൻ താരങ്ങൾ അൽപ്പ നേരം രസകരമായ ചില കാര്യങ്ങൾ കൂടി കാണിച്ചത് സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി മാറി കഴിഞ്ഞു. ക്യാമറക്ക്‌ അരികിലേക്ക് എത്തിയ നായകൻ വിരാട് കോഹ്ലി അൽപ്പ കാര്യങ്ങൾ കൂടി അവിടെ എത്തി പറഞ്ഞത് ശ്രദ്ധേയമായി. അതേസമയം ഇന്ത്യൻ ടീമിനായി രണ്ടാം ഇന്നിങ്സിൽ മായങ്ക് അഗർവാൾ (62), പൂജാര(47), ശുഭ്മാൻ ഗിൽ (47), വിരാട് കോഹ്ലി (36) എന്നിവർ തിളങ്ങി. ശേഷം മറുപടി ബാറ്റിങ്ങിൽ കിവീസ് ടീമിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത് അശ്വിനാണ്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe