IND vs NZ : അശ്വിന്റെ വെല്ലുവിളിക്ക് പൂജാരയുടെ സിക്സ്! പൂജാരയുടെ സിക്സിൽ അശ്വിന് നഷ്ടം പകുതി മീശ.. രണ്ട് വർഷത്തിന് ശേഷം സിക്സ് അടിച്ച് പൂജാര.!!

മുംബൈ ടെസ്റ്റ്‌ മൂന്നാം ദിനം ആദ്യ സെഷൻ പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 113/1 എന്ന നിലയിലാണ്. 62 റൺസ് എടുത്ത ഓപ്പണർ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക്‌ നഷ്ടമായത്. ചെതേശ്വർ പൂജാര (47), ശുഭ്മാൻ ഗിൽ (3) ആണ് ക്രീസിൽ തുടരുന്നത്. 47 റൺസെടുത്ത പൂജാര ഇന്നലെ ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേലിനെതിരെ നേടിയ സിക്സ് ആണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായിരിക്കുന്നത്. നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പൂജാര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു സിക്സ് അടിക്കുന്നത്.

2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു പൂജാര അവസാനമായി ഒരു സിക്സ് അടിച്ചത്. ഒടുവിൽ രവിചന്ദ്രൻ അശ്വിന്റെ വെല്ലുവിളി സ്വീകരിച്ചാണ് ചേതേശ്വർ പൂജാര വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അജാസ് പട്ടേലിനെ സിക്സ് പറത്തിയത്. കിവി സ്പിന്നറുടെ ഒരു ഹാഫ് ട്രാക്കർ മിഡ് വിക്കറ്റിന് മുകളിലൂടെയാണ് പൂജാര ബൗണ്ടറി ലൈനിലേക്ക് പറത്തിയത്. ഈ വർഷം ആദ്യം നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ്,

pujara with aswin

ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പൂജാരയെ ഏതെങ്കിലും ഒരു സ്പിന്നറെ സിക്‌സർ അടിക്കാൻ വെല്ലുവിളിച്ചിരുന്നു. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറുമായി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിൽ, പൂജാര വെല്ലുവിളി ഏറ്റെടുത്ത് നിറവേറ്റിയാൽ താൻ പകുതി മീശ വടിച്ച് കളിക്കാൻ ഇറങ്ങുമെന്ന് അശ്വിൻ പറഞ്ഞു. “പുജാര ഒരു ഓഫ് സ്പിന്നറെ സിക്സ് പറത്തുന്നത് നമുക്ക് എപ്പോഴെങ്കിലും കാണാനാകുമോ?” അശ്വിൻ റാത്തോറിനോട് ചോദിച്ചു.

ഇതിന് റാത്തോർ പറഞ്ഞ മറുപടി: “അതിനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഒരിക്കലെങ്കിലും സിക്സ് അടിക്കണമെന്ന് ഞാൻ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അവന് ഇപ്പോഴും അത്‌ ബോധ്യപ്പെട്ടിട്ടില്ല, അവൻ സിക്സ് അടിക്കാതിരിക്കാൻ എനിക്ക് മുന്നിൽ വലിയ കാരണങ്ങളാണ് വെക്കുന്നത്.” റാത്തോറിന്റെ പ്രതികരണത്തിന് ശേഷം അശ്വിൻ ഇന്ത്യൻ ബാറ്റർക്ക്‌ നേരെ ഒരു ‘ഓപ്പൺ ചലഞ്ച്’ ഉയർത്തി. “നമ്മൾ കളിക്കാൻ പോകുന്ന ഈ ഇംഗ്ലീഷ് പരമ്പരയിൽ മൊയീൻ അലിക്കെതിരെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്പിന്നർക്കെതിരെയോ താങ്കൾ സിക്സ് അടിച്ചാൽ,

ഞാൻ എന്റെ മീശ പകുതിയെടുത്തു കളിക്കാൻ വരും. ഇതൊരു തുറന്ന വെല്ലുവിളിയാണ്,” അശ്വിൻ പൂജാരക്കെതിരെ തുറന്ന വെല്ലുവിളി നടത്തി. ഇതിന് റാത്തോർ നൽകിയ മറുപടി, “ഇത്‌ ഒരു വലിയ വെല്ലുവിളിയാണ്. അദ്ദേഹം അത് ഏറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ, അദ്ദേഹം അത് ഏറ്റെടുക്കുമെന്ന് ഞാൻ കരുതുന്നില്ല,” റാത്തോർ പറഞ്ഞു. ഒടുവിൽ പൂജാര എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആ വെല്ലുവിളി പൂർത്തീകരിച്ചിരിക്കുകയാണ്. ഇനി അറിയേണ്ടത് അശ്വിൻ മീശ പകുതിയെടുക്കുമോ എന്നാണ്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe