IND vs NZ : ഇത് ഔട്ട്‌ അല്ലേ 😱 ഞെട്ടി ക്രിക്കറ്റ്‌ ലോകം; വീഡിയോ കാണാം [വീഡിയോ]

ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നെല്ലാം വീണ്ടും ഒരിക്കൽ കൂടി കയ്യടികൾ നേടുകയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. നിർണായകമായ മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ കിവീസിന് എതിരെ ജയത്തിന് അരികിലേക്ക് എത്തി വിരാട് കോഹ്ലിയും സംഘവും. മൂന്നാം ദിനം ഇന്ത്യ ഉയർത്തിയ 540 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാനായി ഇറങ്ങിയ കിവീസ് ടീം 5 വിക്കറ്റ് നഷ്ടത്തിൽ വെറും 140 റൺസെന്ന തകർച്ചയെ നേരിടുകയാണിപ്പോൾ മൂന്നാം ദിനം വമ്പൻ രണ്ടാം ഇന്നിങ്സ് സ്കോർ

ലക്ഷ്യമാക്കി കളിക്കാനായി ഇറങ്ങിയ ഇന്ത്യൻ ടീം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന സ്കോറിൽ ഡിക്ലയർ ചെയ്തപോൾ മറുപടി ബാറ്റിങ്ങിൽ 540 റൺസ്‌ ടാർജെറ്റ് പിന്നാലെ ബാറ്റിങ് ആരംഭിച്ച കിവീസ് ടീമിന് അശ്വിൻ തുടക്കത്തിൽ ഏൽപ്പിച്ച തിരിച്ചടിയിൽ നിന്നും രക്ഷപെടുവാൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ടോം ലാതം, യങ് വിക്കറ്റുകൾ കിവീസിന് നഷ്ടമായപ്പോൾ ഒരിക്കൽ കൂടി റോസ് ടെയ്ലർ ബാറ്റിങ്ങിൽ പരാജയമായി മാറി.

aswin apeal

താരം അശ്വിൻ മുൻപിൽ വിക്കറ്റ് നൽകി മടങ്ങി. അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി എന്നാൽ ക്രിക്കറ്റ്‌ ലോകത്തെ വളരെ ഏറെ ഞെട്ടിച്ചത് അശ്വിന്റെ ഒരു ഓവറിൽ സംഭവിച്ച ഒരു ഞെട്ടിക്കുന്ന സംഭവമാണ്. അശ്വിൻ എറിഞ്ഞ ഒരു ഓവറിൽ കിവീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് സ്റ്റമ്പ് ബെയിൽസ് കൊണ്ടെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ആ ഓവറിൽ തുടർച്ചയായി മൂന്ന് തവണയാണ് അശ്വിൻ ബോൾ ബാറ്റ്‌സ്മാനെ ബീറ്റ് ചെയ്തത്.

അശ്വിന്റെ മനോഹരമായ ടേൺ ബോളിൽ സ്റ്റമ്പിൽ ബോൾ കൊണ്ടെങ്കിലും ബെയിൽസ് താഴെ വീണില്ല. ഇതോടെയാണ് വിക്കറ്റ് ലഭിക്കാതെ പോയത് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ ഈ കലണ്ടർ വർഷം 50 വിക്കറ്റുകൾ വീഴ്ത്തിയ ആദ്യത്തെ താരമായി മാറി.51 വിക്കറ്റുകൾ ഇതിനകം അശ്വിൻ വീഴ്ത്തി. കൂടാതെ ഈ വർഷം ഏറ്റവും അധികം വിക്കറ്റുക എറിഞ്ഞിട്ട താരമായ അശ്വിൻ ലോക ടെസ്റ്റ്‌ റാങ്കിങ്ങിൽ അടക്കം കുതിപ്പ് തുടരുകയാണ്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe