ദുഃഖങ്ങളിൽ കരുത്തായും  കൂട്ടായും ഇമ്രാൻ ഇനി സെഹറ സ്വന്തം.. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ വിവാഹിതനായി.. | imran khan

ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഇമ്രാൻ ഖാൻ.  വ്യത്യസ്തമായ ആലാപനവും സൗണ്ടും കൊണ്ട് ആരാധകരെ കൈയിലെടുത്ത താരം പിന്നണി ഗാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.  നല്ല തടിയുള്ള ഗായകനെ ആരും മറന്നിട്ടില്ല എന്നുള്ളതാണ് സത്യം. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ഒരു ഗാനം

പാടി മനോഹരമാക്കിയത് ഇമ്രാൻ ഖാൻ ആണ്.  സ്റ്റാർ സിംഗറിൽ നിരവധി ആരാധകർ ഉണ്ടായി രുന്നുവെങ്കിലും  ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം ആയിരുന്നു ഇമ്രാന്റെ കുടുംബത്തിനുള്ള ഏക ആശ്രയം. സംഗീതത്തതിൽ ഉള്ള ഇമ്രാന്റെ കഴിവുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുക യായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയ സജീവമായി കൊണ്ട് ഇമ്രാൻ ഖാന്റെ വിവാഹ വാർത്തകൾ ആണ് പുറത്തു വരുന്നത്. സെഹറ

singer

ആണ്  വധുവിന്റെ പേര്. വളരെ സിമ്പിൾ ആയിട്ട് നടന്ന  വിവാഹ പരിപാടി ഇതിനോടകം തന്നെ ഇമ്രാൻ ഖാന്റെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  ഇപ്പോൾ താരം നാട്ടിൽ ഓട്ടോ ഓടിക്കുകയാണ്. ഇടയ്ക്കൊക്കെ അവസരം കിട്ടുമ്പോൾ  പാട്ടു പാടാനും ഇമ്രാൻ ഖാൻ പോകാറുണ്ട്.  ഒരിക്കൽ കൈരളി ടിവിയിലെ ഒരു പരിപാടിയിൽ എത്തിയ പ്പോഴാണ് തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം താരം തുറന്നു പറഞ്ഞത്.

താൻ ഇത്രയും കാലം സ്വന്തമായി സ്നേഹിച്ച തൻ്റെ ഉമ്മയും ബാപ്പയും തന്റെ സ്വന്തമല്ലന്നും താൻ വളർത്തു മകൻ ആണെന്നുമാണ് താരം പങ്കുവെച്ചത്.  മാത്രമല്ല പിന്നീട് വാപ്പ മരിച്ചതോടെ ഓട്ടോ ഡ്രൈവർ ആയി മാറിയ ഇമ്രാൻ ഖാൻ സി കേരളത്തിൽ സാരി ഗമ പാ യുടെ വേദിയിലും അടിപൊളി ഗാനവുമായി എത്തിയിരുന്നു. ഇമ്രാൻ ഖാന് ഗോപി സുന്ദർ നൽകിയ സർപ്രൈസിനെക്കുറിച്ചുള്ള വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe