Iftar Special Chatti Pathiri Recipe : ചട്ടിപ്പത്തിരി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന വളരെ സ്പൈസി ആയിട്ടുള്ള ഒരു ചട്ടിപ്പത്തിരി എങ്ങനെ യാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിന് ആദ്യം ആവശ്യം എല്ലില്ലാത്ത ചിക്കൻ ആണ് . ചിക്കൻ കുക്കറിൽ മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഉപ്പ് അല്പം വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക.
അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി കൈ കൊണ്ട് ചെറു തായി പിച്ചി എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. അതിലേക്ക് കുറച്ച് കറിവേപ്പില നാലഞ്ച് വെളുത്തുള്ളി ചതച്ചത് ചെറിയ കഷണം ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.ചെറുതായി മൂത്തതിനു ശേഷം അതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് 2

സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത വഴറ്റിയെടുക്കുക. മസാലയ്ക്ക് ആവശ്യമുള്ളത്ര മാത്രം ഉപ്പുചേർത്ത് കൊടുക്കുക. സവാള ഗോൾഡൻ ബ്രൗൺ ആയി വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ
അതിൽ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ചെറുതായി അരിഞ്ഞു കുറച്ചു മല്ലിയില ചേർത്ത് കൊടുക്കുക. ഇനി ഇത് തണുക്കാൻ വയ്ക്കുക. പത്തിരി ഉണ്ടാക്കുന്ന തിനായുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ ഈ വീഡിയോ കാണുക. Iftar Special Chatti Pathiri Recipe.. Video Credits : Shafna’s Kitchen