ഇഡ്ഡലി മാവ് പതഞ്ഞു പൊങ്ങാൻ ഇത് മാത്രം മതി! പഞ്ഞി പോലെയുള്ള ഇഡ്ഡലിയും ദോശയും കിട്ടാൻ മാവിൽ ഈ ഒരു സൂത്രം ചെയ്താൽ മതി!! | Idli Batter Recipe with Pro Tips

Idli Batter Recipe with Pro Tips : വായിലിട്ടാൽ അലിഞ്ഞു പോകുന്ന അത്രയും സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കിയാലോ. പഞ്ഞിപോലെയുള്ള ഇഡ്ഡലി / ദോശ കിട്ടാൻ മാവിൽ ഈ ഒരു സൂത്രം മാത്രം മതി. സോഫ്റ്റ് ഇഡ്ഡലിയും ദോശയും ആർക്കും ഉണ്ടാക്കാനുള്ള ടിപ്‌സ്. ഇങ്ങനെ ഉണ്ടാക്കാൻ ആയി മെയിൻ ആയിട്ട് മാവ് അരച്ചെടുക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. മാവ് അരച്ച് എടുക്കുമ്പോൾ ചോറും കൂടെ തന്നെ അവലും കൂടി ചേർത്തിട്ടാണ് നമ്മൾ ഈ ഒരു മാവ് ഉണ്ടാക്കുന്നത്. അതുപോലെ കൈകൊണ്ടു തന്നെ മിക്സ് ചെയ്യുന്നതു കൊണ്ട് തന്നെ ഇഡലി നല്ല സോഫ്റ്റ് ആയി കിട്ടുകയും ചെയ്യും.

ചേരുവകൾ

  • പച്ചരി – 2. 1/2 ഗ്ലാസ്‌
  • ഉഴുന്ന് – 1 ഗ്ലാസ്‌
  • ഉലുവ – 1/4 ടീ സ്പൂൺ
  • അവൽ – 1/2 കപ്പ്
  • ചോറ് – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

Ads

Ingredients

  • Raw rice -2.5 cup
  • Urad dal -1 cup
  • Flattened rice -1/2 cup
  • Boiled rice -1/2 cup
  • salt
  • water

Advertisement

How to Make Idli Batter

ഒരു ബൗളിലേക്ക് പച്ചരി ചേർത്തു കൊടുക്കുക. നമ്മൾ ഏത് ഗ്ലാസിലാണ് പച്ചരി അളക്കുന്നത് അതേ ഗ്ലാസിൽ തന്നെ ഉഴുന്നു അളവ് എടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് ഉഴുന്നു ചേർത്തു കൊടുത്ത് കൂടെ തന്നെ ഉലുവയും ചേർത്ത് കൊടുത്ത് നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക. ഇതിന്റെ കൂടെ തന്നെ കുറച്ച് അവൽ കൂടി ചേർത്തു കൊടുക്കുക. നന്നായി കുതിർന്നു കഴിയുമ്പോൾ നമുക്കിത് അരച്ചെടുക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഈ ഒരു കുതിർത്തു വെച്ച അരിയും ഉഴുന്നും അവലും എല്ലാം ചേർത്ത് കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുക്കുന്ന സമയത്ത് കുറച്ച് ചോറ് കൂടി ചേർത്തിട്ട് വേണം അരച്ചെടുക്കാൻ.

ചോറ് ചേർക്കണം എന്ന് നിർബന്ധമില്ല. ഓൾറെഡി അവല് ചേർത്തു കൊണ്ട് തന്നെ നല്ല സോഫ്റ്റ് ആയി തന്നെ കിട്ടും എന്നാലും ചോറ് ചേർത്താൽ കുഴപ്പമൊന്നുമില്ല. ഇനി ഇതെല്ലാം കൂടി അരച്ച് ഒരു ബൗളിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ നന്നായി വൃത്തിയാക്കിയ ശേഷം കൈകൊണ്ട് തന്നെ മിക്സ് ചെയ്യുക. കൈകൊണ്ട് മിക്സ് ചെയ്യുമ്പോൾ ആണ് പെട്ടെന്ന് ഇതിന്റെ ഫെർമെന്റേഷൻ നടന്നു പൊന്തി വരുകയൊള്ളു. അതുകൊണ്ട് കൈകൊണ്ടു തന്നെ മാക്സിമം ചെയ്യാൻ ശ്രമിക്കുക. പിറ്റേ ദിവസം രാവിലെ ആകുമ്പോഴേക്കും മാവ് നന്നായി പൊന്തി വന്നിട്ടുണ്ടാകും. ഇനി മാവ് അധികം ഇളക്കാതെ കുറച്ചൊന്ന് ഇളക്കി കൊടുത്തശേഷം ഇഡ്ഡലിത്തട്ടിൽ എണ്ണ തടവി അതിലേക്ക് മാവ് ഒഴിച്ചു കൊടുത്തു ഇല്ലെങ്കിൽ ദോശ പാൻ വെച്ച് ചുട്ട് എടുക്കാവുന്നതാണ്. Idli Batter Recipe with Pro Tips Credit : Remya’s Recipes


Soft & Fluffy Idli Batter Recipe | Pro Tips for Perfect Fermentation

Making soft, hotel-style idli at home starts with a perfect idli batter recipe. Follow this simple method along with pro tips to achieve fluffy, spongy idlis every time.


Ingredients:

  • 2 cups idli rice (parboiled rice)
  • ½ cup urad dal (split black gram)
  • 1 tsp fenugreek seeds (for fermentation)
  • Water as required
  • Salt to taste

Method:

  1. Soak rice and dal separately for 6 hours. Add fenugreek seeds to the urad dal.
  2. Grind urad dal first until fluffy using minimal cold water.
  3. Grind rice to a slightly coarse texture.
  4. Mix both together in a large bowl, add salt.
  5. Cover and allow the batter to ferment for 8-12 hours or until doubled in volume.
  6. Once fermented, store in fridge and use within 3-4 days.

Pro Tips for Perfect Idli Batter:

  • Use cold filtered water for grinding to avoid heat that kills good bacteria.
  • Ferment in a warm dark place or inside an oven with the light on.
  • Add a handful of poha (flattened rice) while soaking rice for extra softness.
  • Avoid airtight containers during fermentation — batter needs space to rise.
  • In winter, add a pinch of sugar to aid fermentation.

Idli Batter Recipe with Pro Tips

  • best idli batter recipe
  • how to make soft idli at home
  • perfect fermentation tips for idli batter
  • idli batter storage tips
  • homemade idli mix

Read also : കുക്കറിൽ ഇഡ്ഡലി മാവ് ഇങ്ങനെ ഒന്ന് ഒഴിച്ചു നോക്കൂ! മാവ് അരയ്ക്കുമ്പോൾ ഈ ട്രിക്ക് പരീക്ഷിച്ചാൽ ശെരിക്കും ഞെട്ടും!! | Idli Batter Recipe Using Cooker

IdliIdli BatterKitchen TipsRecipeTasty RecipesTips and Tricks