നെല്ലിക്ക ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ ഇട്ടാൽ കാണു മാജിക്; വീഡിയോ കണ്ടു നോക്കൂ.. അടിപൊളിയാണേ!

നെല്ലിക്ക വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.? നെല്ലിക്ക ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ ഇട്ടാൽ കാണു മാജിക്! വീഡിയോ കണ്ടു നോക്കൂ.. അടിപൊളിയാണേ! ആദ്യം നെല്ലിക്ക നല്ലപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം നെല്ലിക്ക ഇഡലി തട്ടിൽ വെച്ച് ഒരു 15 മിനിറ്റ് ആവികൊള്ളിച്ച് വേവിച്ചെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം നെല്ലിക്ക

ചെറിയ കഷ്ണങ്ങളാക്കുക. പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് 1 1/2 കുടം വെളുത്തുള്ളി തോലുകളഞ്ഞ് വൃത്തിയാക്കിയത്, 2 വറ്റൽമുളക്, 2 എരിവുള്ള പച്ചമുളക് എന്നിവയാണ്. അടുത്തതായി ഒരു ചട്ടി അടുപ്പത്തുവെച്ച് ചൂടാക്കി കുറച്ച് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് 1 spn കടുക്, 1 നുള്ള് ഉലുവ, 2 വറ്റൽ മുളക് എന്നിവ ഇട്ടുകൊടുത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക്

വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടു കൊടുത്ത് മൂപ്പിക്കുക. അതിനുശേഷം ഇതിലേക്ക് 1/4 spn മഞ്ഞൾപൊടി, 2 spn എരിവുള്ള മുളക്പൊടി, 1 spn കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ ഒന്ന് മൂപ്പിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് 1/2 spn ഉലുവ വറുത്തു പൊടിച്ചത് ചേർത്ത് നന്നായി ഇളക്കികൊടുക്കുക. പിന്നീട് ഇതിലേക്ക് 1/4 spn കായപ്പൊടി, ഉപ്പ്,

1/4 ഗ്ലാസ് വിനാഗിരി, 1 ഗ്ലാസ് നെല്ലിക്ക ആവികയറ്റിയ വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഇതിലേക്ക് വേവിച്ച നെല്ലിക്ക ഇട്ടുകൊടുക്കാം. കുറച്ചു ഉപ്പ് കൂടി ഇട്ട് നല്ലപോലെ പോലെ ഇളക്കി 5 മിനിറ്റ് മൂടിവെച്ച് വേവിക്കുക. അങ്ങിനെ നെല്ലിക്കകൊണ്ട് ഇൻസ്റ്റന്റ് അച്ചാർ റെഡി. തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. Video credit: Grandmother Tips

Rate this post
You might also like