“അല്ല ശരിക്കും അങ്കിളാരാ..” വിദ്യാർഥിയുടെ ചോദ്യത്തിനു മുമ്പിൽ പകച്ചു പോയി ഐ എം വിജയൻ.!! | I M Vijayan laugh at students question video goes viral

I M Vijayan laugh at students question video goes viral : ഇന്ത്യൻ ഫുട്ബോൾ ലോകത്തിലെ “കറുത്തമുത്ത്” എന്ന വിശേഷണം ഉള്ള ഇതിഹാസ താരമാണല്ലോ ഐ എം വിജയൻ. മാത്രമല്ല മലയാളി ഫുട്ബോൾ പ്രേമികൾക്കിടിയിൽ ഐ എം വിജയന് എന്നും വിശ്വസ്ഥാനമാണുള്ളത്. ഏതൊരു മലയാളികൾക്കും അറിയാവുന്ന ഒരു താരമാണ് വിജയൻ എന്ന കാര്യം കഴിഞ്ഞ ദിവസം നടന്ന രസകരമായ ഒരു സംഭവത്തിലൂടെ തിരുത്തിയിരിക്കുകയാണ് ഒരു വിദ്യാർത്ഥി.

താൻ പഠിച്ചു വളർന്ന സി എം എസ് കോളേജിലെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ അതിഥിയായി എത്തിയതായിരുന്നു ഐ എം വിജയൻ. ഈയൊരു പരിപാടിയിലെ ഗസ്റ്റ് ഐ എം വിജയൻ ആണെന്ന് അറിഞ്ഞത് മുതൽ ആരാധകരും വിദ്യാർത്ഥികളും താരത്തെ വരവേൽക്കാൻ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പരിപാടിക്കെത്തിയ താരത്തെ ആർപ്പുവിളികളോടെ ആയിരുന്നു സ്വീകരിച്ചിരുന്നത്.

I M Vijayan

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇത്രയും ബഹളങ്ങളും ആരവങ്ങളുമെല്ലാം ആർക്ക് വേണ്ടിയാണ് എന്ന് അറിയാത്ത ഒരു വിദ്യാർത്ഥി കാറിലിരിക്കുന്ന ഐ എം വിജയനോട് തന്നെ ” അങ്കിളാരാ” എന്ന ചോദ്യം ചോദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ ഈ ഒരു അപ്രതീക്ഷിത ചോദ്യത്തിനു മുമ്പിൽ ആദ്യമൊന്ന് പകച്ച ഐ എം വിജയൻ പിന്നീട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ

നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. കുട്ടിയുടെ ആ ചോദ്യത്തിനേക്കാൾ തങ്ങൾക്ക് ഇഷ്ടപ്പെട്ടത് ഐ എം വിജയന്റെ ആ ചിരിയായിരുന്നു എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല പുതിയ തലമുറയിലെ പലർക്കും ഐ എം വിജയൻ പോലെയുള്ള ഇതിഹാസ താരങ്ങളെ കുറിച്ച് അറിയാൻ സാധിക്കുന്നില്ല എന്ന കാര്യത്തിലേക്കും ചിലർ വിരൽ ചൂണ്ടുന്നുണ്ട്. ലോകോത്തര താരങ്ങളെക്കാൾ നമുക്കിടയിലുള്ള സൂപ്പർതാരങ്ങളെ അവർക്ക് പരിചയ പെടുത്തേണ്ടതുണ്ട് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

You might also like