റബ്ബർ ബാൻഡ് കൊണ്ട് ഇങ്ങനെ ചെയ്യൂ! ഇനി നിമിഷനേരം കൊണ്ട് കിച്ചൻ സിങ്ക് ബ്ലോക്ക്‌ എളുപ്പത്തിൽ മാറ്റാം!! | How To Unclog a Kitchen Sink Drain Using Rubber Band

How To Unclog a Kitchen Sink Drain Using Rubber Band : അടുക്കള ജോലികൾ ചെയ്തു കഴിഞ്ഞാൽ ഏറ്റവും സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് വൃത്തിയാക്കൽ. അതിനായി പല വഴികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരാറുള്ള ഒരു കാഴ്ചയാണ് അടുക്കളയുടെ സിങ്കിൽ നിന്നും വെള്ളം പോകാതെ ബ്ലോക്ക് ആയി കിടക്കുന്ന അവസ്ഥ.

ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ഓരോ തവണയും സിങ്കിൽ വെള്ളം കെട്ടി നിൽക്കുമ്പോൾ കൈ ഉപയോഗിച്ച് നടുഭാഗത്ത് നല്ലതുപോലെ പ്രസ് ചെയ്ത് കൊടുക്കാനായി ശ്രദ്ധിക്കുക. അതുപോലെ സിങ്കിന്റെ ഉപയോഗം കഴിഞ്ഞാൽ അതിൽ അല്പം സോപ്പുപൊടി, ബേക്കിംഗ് സോഡ, സോപ്പ് ലിക്വിഡ് എന്നിവ ഒഴിച്ച് ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് ശേഷം വെള്ളമൊഴിച്ച് കഴുകി കളയുക. എല്ലാദിവസവും അടുക്കളയിൽ പച്ചക്കറികൾ അരിഞ്ഞു കഴിഞ്ഞാൽ ഒരുപാട് വേസ്റ്റ് ഉണ്ടാകും.

How To Unclog a Kitchen Sink Drain Using Rubber Band
×
Ad

ഇത് നേരിട്ട് കിച്ചൻ സ്ലാബിന്റെ മുകളിലിട്ട് കഴിഞ്ഞാൽ ക്ലീൻ ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് ഒഴിവാക്കാനായി ഒരു പേപ്പർ വിരിച്ച ശേഷം അതിനു മുകളിലേക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ എടുത്തു കളയാനായി സാധിക്കുന്നതാണ്. സ്ഥിരമായി ഉപയോഗിക്കുന്ന കുക്കറിന്റെ വാഷർ പെട്ടെന്ന് കേടായി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ വാഷർ ഊരി കുറച്ചുനേരം ഫ്രീസറിൽ വച്ച ശേഷം ഇട്ട് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് ടൈറ്റായി കിട്ടുന്നതാണ്.

അതല്ലെങ്കിൽ വാഷറിന്റെ രണ്ട് അറ്റത്തും ഓരോ റബ്ബർ ബാൻഡ് കെട്ടിയശേഷം കുക്കറിന്റെ അടപ്പിലിട്ട് കൊടുത്താലും മതി. കുക്കറിൽ നിന്നും വിസിൽ വരാത്ത പ്രശ്നം ഉണ്ടെങ്കിൽ ഇടുന്ന അത് ഇടുന്ന ഭാഗത്തെ ഓട്ട ഒരു സൂചി ഉപയോഗിച്ച് കുത്തിയശേഷം അല്പം വെള്ളമൊഴിച്ച് കഴുകാനായി ശ്രദ്ധിക്കുക. കുക്കറിന്റെ പിടി എല്ലായിപ്പോഴും അഴിഞ്ഞു വരുന്നുണ്ടെങ്കിൽ അതിന്റെ സ്ക്രൂ ഭാഗം അഴിച്ചെടുത്ത് അതിൽ സ്റ്റീൽ സ്ക്രബ്ബറിന്റെ നൂല് ചുറ്റി ഇട്ടുകൊടുത്താൽ മതി. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ. Video Credit : Mehar Kitchen

Kitchen TipsRubber BandTips and TricksUnclog a Kitchen Sink